എല്ലാ ഭൗതിക സിദ്ധാന്തവും താല്‍ക്കാലികമാണ്. ഈ അര്‍ത്ഥത്തില്‍ ഒരിക്കലും തെളിയിക്കാനാവാത്ത ഒരു പരികല്‍പ്പനയാണത്. എത്രയോ തവണത്തെ പരീക്ഷണങ്ങള്‍ അതിന് വിപരീതമായിക്കൂടെന്നില്ല. നേരെ മറിച്ച് ഒരൊറ്റ നിരീക്ഷണം സിദ്ധാന്തത്തിന്റെ ഏതെങ്കിലും ഒരു പ്രവചനത്തിന് വിരുദ്ധമാണെന്ന് കണ്ടു പിടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു സിദ്ധാന്തത്തെ തന്നെ തെറ്റാണെന്ന് സ്ഥാപിക്കാം. നിരീക്ഷണങ്ങളിലൂടെ ഒരു സിദ്ധാന്തത്തെ തത്വപരമായി തെറ്റാണെന്ന് സ്ഥാപിക്കുവാന്‍ മാത്രം ഒട്ടനവധി പ്രവചനങ്ങള്‍ അത് നടത്തുന്നുവെന്നതാണ് ഒരു നല്ല സിദ്ധാന്തത്തിന്റെ നൈസര്‍ഗ്ഗികത എന്ന് ശാസ്ത്രജ്ഞാനിയായ കാള്‍പോപ്പര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ പുതിയ പരീക്ഷണഫലവും സിദ്ധാന്തത്തിന്റെ പ്രവചനത്തെ ന്യായീകരിക്കുന്നുവെങ്കില്‍ ആ സിദ്ധാന്തം അതിജീവിക്കുന്നു. നമുക്ക് അതിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഏതെങ്കിലും ഒരു പരീക്ഷണം വിപരീതഫലമാണ് ഉളവാക്കുന്നതെങ്കില്‍ നമുക്ക് ആ സിദ്ധാന്തത്തെ ഉപേക്ഷിക്കേണ്ടി വരും. അഥവാ പരിഷ്ക്കരിക്കേണ്ടി വരും. ഇങ്ങനെ സംഭവിക്കുന്ന പക്ഷം വേണമെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷണം നടത്തിയ വ്യക്തിയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യാം.
പ്രായോഗികമായി മിക്കവാറും പഴയ സിദ്ധാന്തത്തിന്റെ വിപുലീകരണമായി പുതിയൊരു സിദ്ധാന്തം ഉടലെടുക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ബുധന്‍ എന്ന ഗ്രഹം സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടപ്പോള്‍ അതിന്റെ ചലനം ന്യൂട്ടന്റെ സിദ്ധാന്തം പ്രവചിച്ചതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണെന്നു കാണപ്പെട്ടു. ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനും തമ്മില്‍ ചെറിയ ഒരു വ്യത്യാസമേയുള്ളുവെങ്കിലും പുതിയ നിരീക്ഷണങ്ങള്‍ ഐന്‍സ്റ്റീന്റെ പ്രവചനങ്ങള്‍ക്കനുസൃതമാണെന്ന് വ്യക്തമായി. എന്നിരുന്നാലും നാം ഇപ്പോഴും പ്രായോഗിക ആവശ്യങ്ങള്‍ക്ക് എല്ലാം ന്യൂട്ടന്റെ സിദ്ധാന്തമാണ് ഉപയോഗിക്കുന്നത്. കാരണം അതിനും ആപേക്ഷിക സിദ്ധാന്തത്തിനും തമ്മിലുള്ള വ്യത്യാസം നാം സാധാരണ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ വളരെ ചെറുതാണെന്നതു തന്നെ. ( ന്യൂട്ടന്റെ സിദ്ധാന്തം ഉപയോഗിക്കുന്നത് ഐന്‍സ്റ്റീന്‍ സിദ്ധാന്തം ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പവുമാണ്. )
ഈ പ്രപഞ്ചത്തെ മുഴുവന്‍ വിശദീകരിക്കാനുതകുന്ന ഒരു സിദ്ധാന്തം രൂപീകരിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം . എന്നിരുന്നാലും പ്രശ്നത്തെ രണ്ടായി വിഭജിച്ചാണ് മിക്കവാറും ശാസ്ത്രജ്ഞന്‍മാര്‍ മുന്നോട്ടു പോകുന്നത് . ഒന്ന് : കാലത്തിനനുസരിച്ച് പ്രപഞ്ചം എങ്ങനെ മാറുന്നുവെന്ന് വ്യക്തമാക്കുന്ന നിയമങ്ങളെക്കുറിച്ചാണ് ( ഒരു പ്രത്യേക കാലത്തെ പ്രപഞ്ചാവസ്ഥ നമുക്ക് അറിയാമെങ്കില്‍ വേറൊരു കാലത്ത് അത് എങ്ങനെയായിരിക്കുമെന്ന് ഈ നിയമങ്ങള്‍ക്ക് പറയാന്‍ കഴിയും.) രണ്ട്: പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്ഥയെക്കുറിച്ചുള്ള ചോദ്യമാണ്. ചില ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് പ്രാരംഭാവസ്ഥ മാത്രമേ ശാസ്ത്ര സംബന്ധമായുള്ളു എന്നാണ്. പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്ഥ മതങ്ങളുടെയോ ആദ്ധ്യാത്മികതയുടേയോ വിഷയമായാണ് അവര്‍ കരുതുന്നത്. സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തിന് തോന്നിയതു പോലെ സൃഷ്ടിച്ചതാണ് പ്രപഞ്ചമെന്ന് അവര്‍ പറയുമായിരിക്കും. പക്ഷെ പ്രപഞ്ചത്തിന്റെ വളര്‍ച്ച വളരെ കൃത്യതയുള്ളതും ചില നിയമങ്ങള്‍ക്ക് അനുസരിച്ചുമാണ്. അതിനാല്‍ അതിന്റെ ആദ്യാവസ്ഥയേയും നിയന്ത്രിച്ചിരുന്ന ചില നിയമങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ന്യായമായും ഊഹിക്കാം.
പ്രപഞ്ചത്തെ പൂര്‍ണ്ണമായി വിശദീകരിക്കാന്‍ ഒരൊറ്റ സിദ്ധാന്തം മെനെഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതായി കാണപ്പെടുന്നു. ഇതിനു പകരം നമുക്ക് ഭാഗിക സിദ്ധാന്തങ്ങള്‍ കണ്ടു പിടിക്കണം. ഓരോ ഭാഗിക സിദ്ധാന്തവും ചില പരിധിക്കുള്ളിലെ നിരീക്ഷണങ്ങളെ വിശദീകരിക്കുകയും പ്രവചിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുള്ള പരിണാമങ്ങളുടെ പ്രഭാവത്തെ ഒഴിവാക്കിയും അല്ലെങ്കില്‍ അവയെ ഒരു കൂട്ടം നമ്പറുകളെക്കൊണ്ട് പ്രതിനിധാനം ചെയ്തുമാണ് ഇത് സാധ്യമാക്കുന്നത്. ഒരു പക്ഷെ ഇത് പൂര്‍ണ്ണമായും തെറ്റായിരിക്കാം. അടിസ്ഥാനപരമായി പ്രപഞ്ചത്തിലെ എല്ലാം മറ്റെല്ലാറ്റിനെയും ആശ്രയിക്കുന്നുവെങ്കില്‍ ഒരു പ്രശ്നത്തെ ഭാഗികമായി പഠിച്ചുകൊണ്ട് അതിന് മുഴുവനായ പരിഹാരം കണ്ടെത്താനാവില്ല. എന്നിരുന്നാലും ഈ രീതിയിലാണ് നമ്മള്‍ പുരോഗതി കൈവരിച്ചത് . ഇതിന് ഒന്നാന്തരം ഉദാഹരണം ന്യൂട്ടോണിയന്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തമാണ്. ഇതു പ്രകാരം രണ്‍റ്റു വസ്തുക്കള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണഫലം ഓരോ വസ്തുവിന്റെയും ചേര്‍ച്ചയുള്ള നമ്പറിനെ മാത്രമാണ് ആശ്രയിക്കുന്നത്. അതായത് മനസിനെ എന്നാല്‍ വസ്തു നിര്‍മ്മിക്കപ്പെട്ടതില്‍ നിന്ന് ഗുരുത്വാകര്‍ഷണ ഫലം സ്വതന്ത്രമാണ്. അതുകൊണ്ട് സൂര്യന്റെയോ ഗ്രഹങ്ങളുടെയോ സഞ്ചാരപഥം കണക്കാക്കാന്‍ ഒരാള്‍ക്ക് അവയുടെ ഘടനയുടെയും പ്രകൃതത്തിന്റെയും ഒരു സിദ്ധാന്തം ആവശ്യമായി വരുന്നില്ല.
ഇന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചത്തെ വിശദീകരിക്കുന്നത് പൊതു ആപേക്ഷികതാ സിദ്ധാന്തം , ക്വാണ്ടം ബലതന്ത്രം എന്നീ രണ്ട് അടിസ്ഥാന ഭാഗിക സിദ്ധാന്തങ്ങള്‍ ഉപയോഗിച്ചാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഏറ്റവും മഹത്തായ ബൗദ്ധിക നേട്ടങ്ങളാണ് ഈ സിദ്ധാന്തങ്ങള്‍ . പൊതു ആപേക്ഷികതാ സിദ്ധാന്തം ഗുരുത്വാകര്‍ഷണബലത്തേയും പ്രപഞ്ചത്തിന്റെ സ്ഥൂലഘടനെയേയും വിശദീകരിക്കുന്നു. അതായത് ഏതാനും മൈലുകള്‍ മുതല്‍ പ്രപഞ്ചത്തിന്റെ കോടാനുകോടി മൈലുകള്‍ വരെ നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍ ക്വാണ്ടം ബലതന്ത്രം സൂക്ഷ്മതലപ്രതിഭാസങ്ങളെ കൈകാര്യം ചെയ്യുന്നു. അതായത് ഒരു ഇഞ്ചിന്റെ ആയിരം ശതകോടി ഭാഗത്തിലൊരംശത്തെ നിര്‍ഭാഗ്യവാശാല്‍ ഈ രണ്ട് സിദ്ധാന്തങ്ങളും അന്യോന്യം അനുപൂരകമല്ല എന്ന് കാണുന്നു. ഈ രണ്ട് സിദ്ധാന്തങ്ങളും സംയോജിപ്പിച്ച് ക്വാണ്ടം ഗുരുത്വാകര്‍ഷണം എന്ന പുതിയ സിദ്ധാന്തം കണ്ടെത്താനുള്ള അന്വേഷണമാണ് ഇന്ന് ഭൗതികശാസ്ത്രത്തിലെ ഏറ്റവും വലിയ പ്രയത്നവും ഈ പുസ്തകത്തിന്റെ ഉള്ളടക്കവും. അത്തരമൊരു സിദ്ധാന്തം ഇതുവരെ നമുക്ക് കൈവന്നിട്ടില്ല. ഇതില്‍ നിന്ന് നമ്മള്‍ വളരെ അകയെയാണു താനും. എന്നാല്‍ ഈ സിദ്ധാന്തത്തിനുണ്ടായിരിക്കേണ്ട നിരവധി സ്വഭാവഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. കൂടാതെ ക്വാണ്ടം ഗുരുത്വാകര്‍ഷണം നടത്തുന്ന നിരവധി അറിയാവുന്ന പ്രവചനങ്ങളെക്കുറിച്ച് നമുക്ക് വരുന്ന അദ്ധ്യായത്തില്‍ കാണാന്‍ കഴിയും.
Generated from archived content: kalathinte5.html Author: stephen_hoking