വികസിക്കുന്ന പ്രപഞ്ചം -6

ഒരാള്‍ പ്രപഞ്ചത്തെ ചുറ്റി ഒടുവില്‍ തുടങ്ങിയ സ്ഥലത്തു തന്നെ എത്തിച്ചേരുന്നുവെന്ന ആശയം ഒരു നല്ല അശാസ്ത്രകല്‍പ്പിത കഥ സൃഷ്ടിക്കുമെങ്കിലും ഇതിനു പ്രായോഗിക പ്രസക്തിയില്ല. കാരണം ഒരാള്‍ പ്രപഞ്ചത്തെ ചുറ്റി വരുമ്പോഴേക്കും പ്രപഞ്ചം പൂജ്യം വലിപ്പത്തിലേക്കു തകര്‍ന്നു കഴിയുമെന്നു നമുക്ക് തെളിയിക്കാന്‍ കഴിയും. പ്രപഞ്ചം അവസാനിക്കുന്നതിനു മുമ്പ് തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തണമെങ്കില്‍ നിങ്ങള്‍ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കേണ്ടി വരും.

ഫ്രീഡ്മാന്റെ ഒന്നാമത്തെ മാതൃകയില്‍ അത് വികസിക്കുകയും തകരുകയും സ്ഥലം ഭൂമിയുടെ ഉപരിതലത്തേപ്പോലെ ഉള്ളിലേക്കു വളയുകയും ചെയ്യുന്നതുകൊണ്ട് ഇതിന്റെ വ്യാപ്തി പരിമിതമാണെന്നു പറയാം. എല്ലാ കാലവും വികസിക്കുന്ന രണ്ടാമത്തെ മാതൃകയില്‍ സ്ഥലം ഒരു കുതിരച്ചാണിന്റെ ഉപരിതലത്തേപ്പോലെ വളയുന്നു. ഇതില്‍ സ്ഥലത്തിന്റെ വ്യാപ്തി അനന്തണു. നിര്‍ണ്ണായകമായ നിരക്കില്‍ വികസിക്കുന്ന പ്രപഞ്ചത്തിന്റെ മൂന്നാമത്തെ ഫ്രീഡ്മാന്‍ മാതൃകയില്‍ സ്ഥലം പരന്നതാണു അതുകൊണ്ട് അനന്തവും.

എന്നാല്‍ ഏത് ഫ്രീഡ്മാന്‍ മാതൃക പ്രപഞ്ചത്തെ വിശദീകരിക്കും? പ്രപഞ്ചം ഒടുവില്‍ വികാസം നിര്‍ത്തുകയും സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യുമോ? അല്ലെങ്കില്‍ എല്ലാം കാലവും പ്രപഞ്ചം വികസിക്കുമോ? ഈ ചോദ്യത്തിനുത്തരം കിട്ടണമെങ്കില്‍ പ്രപഞ്ചത്തിന്റെ ഇപ്പോഴുള്ള വികാസ നിരക്കും അതിന്റെ ശരാശരി ഘനത്വവും അറിയേണ്ടിയിരിക്കുന്നു. ഘനത്വം എന്നാല്‍ ഘനത്വം ഒരു നിശ്ചിത നിര്‍ണ്ണായക മൂല്യത്തേക്കാളും കുറവാണെങ്കില്‍ ഭാവിയിലേതെങ്കിലും കാലത്ത് ഗുരുത്വാകര്‍ഷണം വികാസത്തെ തളയ്ക്കുകയും അത് പ്രപഞ്ചത്തിന്റെ തകര്‍ച്ചയില്‍ ചെന്നെത്തുകയും ചെയ്യുന്നു.

ഡോപ്ലര്‍ പ്രഭാവം ഉപയോഗിച്ച് നമ്മില്‍ നിന്നും അകന്നു പോകുന്ന ഗാലക്‌സികളുടെ വേഗത കണക്കാക്കി പ്രപഞ്ചത്തിന്റെ ഇന്നുള്ള വികാസനിരക്ക് വളരെ കൃത്യതയോടെ നമുക്ക് നിര്‍ണ്ണയിക്കാന്‍ കഴിയും. എന്നാല്‍ ഗാലക്‌സികളിലേക്കുള്ള അകലങ്ങള്‍ ശരിയായി അറിയാന്‍ കഴിയില്ല. കാരണം അവയെ നമുക്ക് വക്രമാര്‍ഗത്തിലൂടെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ആകെ നമുക്കറിയുന്നത് ഓരോ ശതകോടി വര്‍ഷം കഴിയുന്തോറും പ്രപഞ്ചം 5% മുതല്‍ 10% ശതമാനം വരെ വികസിക്കുന്നു എന്നതാണു. എന്നാല്‍ പ്രപഞ്ചത്തിന്റെ ഇന്നുള്ള ശരാശരി ഘനത്വത്തിന്റെ അനിശ്ചിതത്വം ഇനിയും കൂടുതലാണു. നമ്മുടെ ഗാലക്‌സികളിലും മറ്റ് ഗാലക്‌സികളിലും നമുക്ക് കാണാന്‍ കഴിയുന്ന എല്ലാ നക്ഷത്രങ്ങളുടേയും ദ്രവ്യമാന പിണ്ഡങ്ങള്‍ കൂട്ടിനോക്കിയാല്‍ കണക്ക് കൂട്ടിയെടുത്ത ഏറ്റവും കുറഞ്ഞ പ്രപഞ്ചവികാസനിരക്കിനെ പ്പോലും പിടിച്ചു നിര്‍ത്താന്‍ അവശ്യം വേണ്ട ദ്രവ്യമാനത്തിന്റെ നൂറിലൊരു ഭാഗത്തേക്കാളും കുറവാണെന്നു കാണാന്‍ കഴിയും. എന്നാല്‍ ഈ ഗ്യാലക്‌സികളിലെല്ലാം നമുക്ക് നേരിട്ട് കാണാന്‍ കഴിയാത്തത്ര വലിയ അളവില്‍ കറുത്ത ദ്രവ്യം അടങ്ങിയിട്ടുണ്ട്. അവയുടെ സാന്നിധ്യം നാം അറിയുന്നത് നക്ഷത്രങ്ങളുടെ ഭ്രമണ പഥത്തിലെ ഗുരുത്വാകര്‍ഷണബലത്തിന്റെ സ്വാധീനം കൊണ്ടാണു. ഇതിലുപരി അധിക ഗാലക്‌സികളും കൂട്ടങ്ങളായാണു കാണുന്നത്. അതുകൊണ്ട് ഗാലക്‌സികള്‍ക്കിടയിലുള്ള കറുത്ത ദ്രവ്യമാനങ്ങള്‍ ഈ ഈ ഗാലക്‌സികളുടെ ചലനത്തെ സ്വാധീനിക്കുമെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. നാം ഈ എല്ലാ കറുത്ത ദ്രവ്യമാനങ്ങളുടെ പിണ്ഡത്തേയും കൂട്ടിയാല്‍ കിട്ടുന്നത് വികാസത്തെ നിറുത്താനാവശ്യമായ ദ്രവ്യമാനത്തിന്റെ പത്തിലൊരു ഭാഗം നിരീക്ഷിക്കാന്‍ കഴിയാത്ത പ്രപഞ്ചത്തിലുടനീളം ഏറെക്കുറെ ഏകമാനതയോടെ വിതരണം ചെയ്തു കിടക്കുന്ന മറ്റു ദ്രവ്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. ഇത് പ്രപഞ്ചത്തിന്റെ ശരാശരി ഘനത്വത്തെ വികാസം അവസാനിപ്പിക്കാന്‍ വേണ്ട നിര്‍ണ്ണായക മൂല്യത്തോളം ഉയര്‍ത്തുകയും ചെയ്‌തേക്കാം. അതുകൊണ്ട് ഇന്നുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത് പ്രപഞ്ചം എല്ലാ കാലവും വികസിക്കുമെന്നതാണ്‍. എന്നാല്‍ നമുക്കൊരു കാര്യം തീര്‍ച്ചയാണ്‍. പ്രപഞ്ചം ഒരു തകര്‍ച്ചക്ക് വിധേയമാകുവാന്‍ പോവുകയാണെങ്കില്‍ അത് കുറഞ്ഞത് പത്ത് ശതകോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കില്ല. കാരണം, പ്രപഞ്ചം അത്രയും വര്‍ഷത്തോളമെങ്കിലും വികസിച്ചുകൊണ്ടിരിക്കും. ഇത് നമ്മളെ അകാരണമായി ആകുലപ്പെടുത്തുന്നില്ല. ഇങ്ങനെ സംഭവിക്കുന്നതിനു മുമ്പ് നാം സൌരയൂഥവ്യൂഹത്തിനു പുറത്ത് അധിനിവേശം നടത്തിയിട്ടില്ലെങ്കില്‍ മാനവരാശിതന്നെ സൂര്യനോടൊപ്പം നാമാവശേഷമായേക്കും.

കഴിഞ്ഞ പത്തോ ഇരുപതോ ശതകൊടി വര്‍ഷങ്ങള്‍ക്കിടയില്‍ ഏതെങ്കിലും ഒരു സമയത്ത് അയല്‍ ഗാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യം ആയിരുന്നിരിക്കണം എന്നതാണ്‍ ഫ്രിഡ്മാന്‍ പരിഹാരങ്ങളുടെ സവിശേഷത . മഹാവിസ്‌ഫോടനം എന്നു വിളിക്കുന്ന ആ സമയത്ത് പ്രപഞ്ചത്തിന്റെ ഘനത്വവും സ്ഥലകാലത്തിന്റെ വക്രതയും അനന്തവുമായിരിക്കണം . കാരണം ഗണിതത്തിനു അനന്തമായ നമ്പറുകളെ കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്നതു തന്നെ ഇതിനര്‍ത്ഥം. പ്രപഞ്ചത്തിലെ ഒരു ബിന്ദുവില്‍ സിദ്ധാന്തം തകര്‍ന്ന് തരിപ്പണമാകുന്നു എന്ന് പൊതു ആപേക്ഷികതാ സിദ്ധാന്തം പ്രവചിക്കുന്നു. ഗണിത ശാസ്ത്രജ്ഞന്മാര്‍ വൈചിത്യ്രം എന്നു വിളിക്കുന്നതിനു ഒരു ഉദാഹരണമാണു ഇത്തരം ഒരു ബിന്ദു യഥാര്‍ത്ഥത്തില്‍ എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങളും ആവിഷ്‌ക്കരിച്ചത് സ്ഥലകാലം സ്‌നിഗ്ദ്ധവും ഏകദേശം പരന്നതുമാണ്‍ എന്ന അനുമാനത്തിലായതുകൊണ്ട് മഹാവിസ്‌ഫോടന വൈചിത്യത്തില്‍ അവ തകരുകയും സ്ഥലകാല വക്രത അനന്തമാവുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം മഹാവിസ്‌ഫോടനത്തിനു മുമ്പ് സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പോലും ഒരാള്‍ക്ക് അവയെ ഉപയോഗപ്പെടുത്തി പിന്നീട് എന്തു സംഭവിക്കും എന്ന് നിര്‍ണ്ണയിക്കാനാകില്ല എന്നതാണ്‍ . കാരണം മഹാവിസ്‌ഫോടന സമയത്ത് പ്രവചനം തകരുകതന്നെ ചെയ്യുന്നു. ഇതാണു സ്ഥിതിയെങ്കില്‍ മഹാവിസ്‌ഫോടനം മുതലുള്ള സംഭവവികാസങ്ങളെ കുറിച്ച് നമുക്കറിയാന്‍ കഴിയും. എന്നാല്‍ അതിനു മുമ്പ് എന്തു സംഭവിച്ചു എന്ന് നിര്‍ണ്ണയിക്കാനാകില്ല . നമ്മെ സംബന്ധിച്ചടത്തോളം മഹാ വിസ്‌ഫോടനത്തിനു മുമ്പുള്ള സംഭവങ്ങള്‍ക്ക് പരിണതികള്‍ ഇല്ല എന്നതുകൊണ്ട് അവ പ്രപഞ്ചത്തിന്റെ ശാസ്ത്രീയ മാതൃകയുടെ ഭാഗമാകുന്നില്ല. അതുകൊണ്ട് മാതൃകയില്‍ നിന്ന് അവയെ മുറിച്ചു മാറ്റുകയും കാലത്തിനു മഹാ വിസ്‌ഫോടനത്തില്‍ ഒരു തുടക്കം ഉണ്ട് എന്ന് പറയുകയും ചെയ്യുന്നു.

Generated from archived content: kalathinte21.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English