വികസിക്കുന്ന പ്രപഞ്ചം -5

നമ്മള്‍ പ്രപഞ്ചത്തെ ഏത് ദിശയില്‍ നിന്ന് നോക്കിയാലും ഒരേ രീതിയില്‍ കാണപ്പെടുന്നു എന്നതിനുള്ള എല്ലാ തെളിവുകളും ഒറ്റ നോട്ടത്തില്‍ പ്രപഞ്ചത്തിലെ നമ്മുടെ സ്ഥലത്തിനു എന്തോ പ്രത്യേകതയുള്ളതായി തോന്നിക്കുന്നു. പ്രത്യേകിച്ച് മറ്റുള്ള ഗാലക്സികള്‍ നമ്മളില്‍ നിന്ന് അകന്ന് പോകുന്നതായി നിരീക്ഷിച്ചാല്‍ നമ്മള്‍ പ്രപഞ്ചകേന്ദ്രത്തിലായിരിക്കണം എന്ന് കാണുന്നു. എങ്കിലും ഇതിനു മറ്റൊരു വിശദീകരമുണ്ട്. മറ്റുള്ള ഏത് ഗാലക്സിയില്‍ നിന്നും കാണപ്പെടുന്നതു പോലെ ഏത് ദിശയില്‍ നിന്നും പ്രപഞ്ചം ഒരേ രീതിയില്‍ കാണപ്പെടേണ്ടതാണ്. ഇതായിരുന്നു ഫ്രീഡ്മാന്റെ രണ്ടാമത്തെ സങ്കല്‍പ്പം. എന്നാല്‍ ഈ സങ്കല്‍പ്പത്തിനു അനുകൂലമായോ പ്രതികൂലമായോ ഉള്ള യാതൊരു തെളിവും നമുക്കില്ല. പരിമിതത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നാമതു വിശ്വസിക്കുന്നു. എന്നാല്‍ പ്രപഞ്ചത്തിന്റെ മറ്റ് ബിന്ദുക്കള്‍ക്ക് ചുറ്റിലും നിന്നല്ലാതെ നമുക്ക് ചുറ്റുമുള്ള ഏത് ദിശയില്‍ നിന്നു നോക്കിയാലും പ്രപഞ്ചം ഒരേ രീതിയില്‍ കാണപ്പെടുന്നു എന്നത് അങ്ങേയറ്റം അതിശയകരമാണ്. ഫ്രീഡ് മാന്റെ മാതൃകയില്‍ എല്ലാം ഗാലക്സികളും അന്യോന്യം ഋജുവായി അകന്നു പോകുന്നു. ഇത് ചായത്തിന്റെ ധാരാളം കുത്തുകളുള്ള ഒരു ബലൂണ്‍ ഊതി വീര്‍പ്പിക്കുമ്പോള്‍ ആ കുത്തുകള്‍ അന്യോന്യം അകന്നു പോകുന്നതു പോലെയാണ്. ബലൂണ്‍ വീര്ക്കുമ്പോള്‍ ഏത് രണ്ടു കുത്തുകളും തമ്മിലുള്ള അകലവും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഒരു കുത്തും കേന്ദ്രത്തിലാണ് വികസിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. ഇതിലുപരി കുത്തുകള്‍ വളരെ അകന്നിരിക്കുമ്പോള്‍ അതിന്റെ വേഗതയും വര്‍ദ്ധിക്കുന്നു. ഇതുപോലെ ഫ്രീഡ്മാന്‍ മാതൃകയില്‍ രണ്ടു ഗാലക്സികള്‍ തമ്മിലകലുന്ന വേഗത അവ തമ്മിലുള്ള അകലത്തിനു ആനുപാതികമാണ്. അതുകൊണ്ട് ഇത് ഗാലക്സിയുടെ ചുവപ്പു നീക്കം നമ്മില്‍ നിന്ന് അതിനുള്ള അകലത്തിനു ആനുപാതികമാണെന്ന് പ്രവചിച്ചു. ഇത് ഹബിളിന്റെ കണ്ടുപിടുത്തത്തിനു സമാനമാണ്. 1935 -ല്‍ അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞനായ ഹോവാര്‍ഡ് റോബര്‍ട്ട്സണും ബ്രട്ടീഷ് ഗണിതശാസ്ത്രജ്ഞനായ ആര്‍തര്‍ വാക്കറും ഹബിളിന്റെ കണ്ടുപിടുത്തമായ പ്രപഞ്ചത്തിന്റെ ഏകമാന വികാസത്തിനു അനുസൃതമായ ഒരു മാതൃക കണ്ടെത്തുന്നതു വരെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഫ്രീഡ് മാന്‍ മാതൃക അറിയപ്പെടാതെ കിടന്നു. ഹബിളിന്റെ നിരീക്ഷണങ്ങളെ പ്രവചിക്കുവാനും തന്റെ മാതൃകയെ ഒരുവന്‍ വിജയമാക്കുവാനും ഫ്രീഡ്മാനു കഴിഞ്ഞിരുന്നു.

ഫ്രീഡ് കണ്ടുപിടുത്തം ഒന്നു മാത്രമേ ഉള്ളുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഫ്രീഡ്മാന്റെ രണ്ട് അടിസ്ഥാനസങ്കല്‍പ്പങ്ങളെ അനുസരിക്കുന്ന മൂന്ന് വ്യത്യസ്തതരം മാതൃകകളുണ്ട്. ഒന്നാമത്തെ മാതൃകയില്‍ ( ഫ്രീഡ്മാന്‍ കണ്ടെത്തിയത്) വളരെ സാവധാനം വികസിക്കുന്ന പ്രപഞ്ചത്തില്‍ ഗാലക്സികള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണബലം ആദ്യം വികാസത്തെ കുറയ്ക്കുകയും അന്തിമമായി ഇല്ലാതാക്കുകയും ചെയ്യൂന്നു. പിന്നീട് ഗാലക്സികള്‍ പരസ്പരം അടുത്തു വരുകയും പ്രപഞ്ചം ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്യുന്ന സമയത്തിനനുസരിച്ച് രണ്ട് അയല്‍ ഗാലക്സികളുടെ അകലം എങ്ങെനെ മാറുന്നുവെന്ന് ചിത്രത്തില്‍ കാണാം. ഇത് പൂജ്യത്തില്‍ നിന്ന് തുടങ്ങി കൂടികൂടി പരമാവധി വരെ എത്തി പിന്നീട് പൂജ്യത്തിലേക്കു തന്നെ കുറഞ്ഞു വരുന്നു. രണ്ടാമത്തെ മാതൃകയില്‍ കുറച്ചു വേഗത കുറക്കപ്പെട്ടുവെങ്കിലും ഗുരുത്വാകര്‍ഷണബലത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തത്ര വേഗത്തില്‍ പ്രപഞ്ചം വികസിക്കുന്നു. ഈ മാതൃകയില്‍ അയല്‍ ഗാലക്സികള്‍ തമ്മിലുള്ള അകലം കാണാം. ഇത് പൂജ്യത്തില്‍ തുടങ്ങി ഒടുവില്‍ ഗാലക്സികള്‍ ഒരു നിശ്ചിതവേഗത്തില്‍ അകലുന്നു. അവസാനമായി മൂന്നാമതൊരു മാതൃക കൂടിയുണ്ട്. ഇതില്‍ ഒരു തകര്‍ച്ച ഒഴിവാക്കാന്‍ വേണ്ടത്ര വേഗത്തില്‍ പ്രപഞ്ചം വികസിക്കുന്നു എന്നതാണ്. ഇതില്‍ ഗാലക്സികള്‍ തമ്മിലുള്ള അകലം പൂജ്യത്തില്‍ തുടങ്ങി കൂടിക്കൊണ്ടേയിരിക്കും. ഗാലക്സികള്‍ അകന്നു പോകുന്ന വേഗത കുറഞ്ഞുവരുന്നെങ്കിലും ഒരിക്കലും പൂജ്യമാകുന്നില്ല.

പ്രപഞ്ചത്തിനു അനന്തമായ ഒരു സ്ഥലമോ സ്ഥലത്തിനു ഒരു അതിര്‍ത്തിയോ ഇല്ലെന്നുള്ളതാണ്. ഫ്രീഡ്മാന്റെ രണ്ടാമത്തെ മാതൃകയുടെ എടുത്തു പറയത്തക്ക സവിശേഷത ഗുരുത്വം വളരെ ശക്തമാകുന്നതു കാരണം സ്ഥലം അതിലേക്ക് തന്നെ വളയുകയും ഭൂമിയുടെ ഉപരിതലം പോലെ ആയിത്തീരുകയും ചെയ്യുന്നു. ഒരാള്‍ ഭൂമിയുടെ ഉപരിതലത്തില്‍ ഒരു പ്രത്യേക ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നാല്‍ ഒരിക്കലും കടന്നു പോവാന്‍ പറ്റാത്ത അതിര്‍ത്തിയിലെത്തുകയോ അല്ലെങ്കില്‍ അറ്റത്ത് നിന്ന് താഴേക്ക് വീഴുകയോ ചെയ്യുന്നില്ല. എന്നാല്‍ ഒടുവില്‍ തുടങ്ങിയിടത്തുതന്നെ എത്തിച്ചേരുകയും ചെയ്യുന്നു. ഫ്രീഡ്മാന്റെ ആദ്യത്തെ മാതൃകയിലെ സ്ഥലം ഇതുപോലെയാണ്. എന്നാല്‍ ഭൂമിയുടെ ദ്വിമാന ഉപരിതലത്തിനു പകരം ത്രിമാനമാണെന്നു മാത്രം. ചതുമാനമായ കാലവും ഇതില്‍ പരിമിതമാണ്. എന്നാല്‍ ഇത് രണ്ടറ്റമുള്ള അല്ലെങ്കില്‍ അതിര്‍ത്തിയുള്ള ഒരു വര പോലെ യാണ്. ഒരു തുടക്കവും ഒടുക്കവും ഇതിനുണ്ട്. പൊതു ആപേക്ഷികതാ സിദ്ധാന്തക്വാണ്ടം ബലതന്ത്രത്തിന്റെ അനിശ്ചിതത്വസിദ്ധാന്തവും സമന്വയിപ്പിച്ചാല്‍ സ്ഥലവും കാലവും അരികുകളോ അതിര്‍ത്തികളോ ഇല്ലാതെ പരിമിതമായിരിക്കുമെന്ന് നമുക്ക് പിന്നീടു കാണാന്‍ കഴിയും.

Generated from archived content: kalathinte20.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here