മറ്റ് ഗാലക്സികളുടെ അസ്തിത്വത്തെ തെളിയിച്ചതിനുശേഷം ഹബിള്‍ സമയം ചെലവഴിച്ചത് അവയുടെ ദൂരങ്ങള്‍ സൂചികരണം നടത്തുന്നതിനും വര്‍ണ്ണരാജിയെ നിരീക്ഷിക്കുന്നതിനുമാണ്. ഗാലക്സികള്‍ അടുക്കും ചിട്ടയുമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും ചുവപ്പ് വര്‍ണ്ണരാജിയേപ്പോലെ തന്നെ പീതവര്‍ണ്ണരാജിയും കണ്ടെത്താമെന്നും അക്കാലത്ത് അധികമാളുകളും പ്രതീക്ഷിക്കുകയുണ്ടായി. എന്നാല്‍ ഭൂരിപക്ഷ ഗാലക്സികളിലും ചുവപ്പു നീക്കം കാണപ്പെട്ടത് ഒരത്ഭുതം തന്നെയായിരുന്നു. അവ ഏറെക്കുറെ നമ്മില്‍ നിന്ന് അകന്നു പോകുമായിരുന്നു. ഇതിലും ആശ്ചര്യകരമായത് ഗാലക്സികളുടെ ചുവപ്പ് നീക്കം അവയുടെ അകലത്തിനു ആനുപാതികമാണെന്ന ഹബിളിന്റെ 1929-ലെ കണ്ടെത്തലായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗാലക്സികളുടെ അകലം കൂടുന്നതിനനുസരിച്ച് നമ്മില്‍ നിന്നും അവ അകന്നു പോകുന്ന വേഗതയും കൂടുന്നു. ഇതിനര്‍ത്ഥം പണ്ടെല്ലാവരും ധരിച്ചിരിക്കുന്നതു പോലെ പ്രപഞ്ചം നിശ്ചരമാണ് എന്നതല്ല യഥാര്‍ത്ഥത്തില്‍ വികസിക്കുന്നു എന്നതാണ്. അതുകൊണ്ട് വ്യത്യസ്ത ഗാലക്സികള്‍ തമ്മിലുള്ള അകലവും എല്ലാ സമയത്തും കൂടിക്കൊണ്ടിരിക്കുന്നു.
ഇതുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബൗദ്ധിക വിപ്ലവങ്ങളില്‍ ഒന്നായിരുന്നു പ്രപഞ്ചം വികസിക്കുന്നു എന്ന കണ്ടു പിടുത്തം. എന്നാല്‍ എന്തുകൊണ്ട് ആരും ഇതിനു മുമ്പ് ഇതേക്കുറിച്ച് ചിന്തിച്ചില്ല എന്നത് ആശ്ചര്യത്തിനു വക നല്‍കുന്നു. ചലിക്കാത്ത പ്രപഞ്ചം ഗുരുത്വാകര്‍ഷണ സ്വധീനം കൊണ്ട് പെട്ടന്ന് ചുരുങ്ങാന്‍ തുടങ്ങുമെന്ന് ന്യൂട്ടനും മറ്റുള്ള വരും കരുതിയിരിക്കണം. എന്നാല്‍ അതിനു പകരം പ്രപഞ്ചം വികസിക്കുകയായിരുന്നു. ഈ വികസം വളരെ സാവധാനത്തിലായിരുന്നെങ്കില്‍ ഗുരുത്വാകര്‍ഷണം മൂലം ഒടുവില്‍ വികാസം നിലയ്ക്കുകയും ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്തെനെ. ഈ എന്നാല്‍ വികാസം ഒരു നിര്‍ണ്ണായകനിരക്കിനേക്കാളും കൂടുതലാണെങ്കില്‍ ഗുരുത്വത്തിനു ഇതിനെ ഒരിക്കലും നിര്‍ത്താന്‍ ശക്തിയില്ലാതെ വരികയും പ്രപഞ്ചം എക്കാലവും അതിന്റെ വികാസം തുടരുകയും ചെയ്യും. ഇത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് മുകളിലേക്ക് തൊടുത്തുവിട്ട റോക്കറ്റിനേപ്പോലെ ആണ്. റോക്കറ്റിന്റെ വേഗത കുറവാണെങ്കില്‍ ഗുരുത്വം അവസാനം അതിനെ വിരാമത്തിലേക്ക് കൊണ്ടുവരികയും റോക്കറ്റ് തിരിച്ചു വരാന്‍ തുടങ്ങുകയും ചെയ്യുന്നു. നേരെ മറിച്ച് റോക്കറ്റിനു ഒരു നിര്‍ണ്ണായക നിരക്കിനേക്കാളും വേഗത കൂടുതലാണെങ്കില്‍ ( ഏകദേശം സെക്കന്റില്‍ ഏഴ് മൈല്‍) ഗുരുത്വത്തിനു റോക്കറ്റിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയാതെ വരുന്നു. അതുകൊണ്ട് റോക്കറ്റ് ഭൂമിയില്‍ നിന്ന് എന്നന്നേക്കുമായി അകന്നു പോകുന്നു. പ്രപഞ്ചത്തിന്റെ ഇത്തരത്തിലുള്ള സ്വഭാവം 19- ആം നൂറ്റാണ്ടിലോ 18 ആം നൂറ്റാണ്ടിലോ അതല്ലെങ്കില്‍ 17 ആം നൂറ്റാണ്ടിന്റെ അവസാനത്തിലെങ്കിലുമോ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തില്‍ നിന്ന് പ്രവചിക്കാമായിരുന്നു. എന്നാല്‍ ഒരു അചര പ്രപഞ്ചസിദ്ധാന്തത്തിലുളള വിശ്വാസം അത്ര ശക്തമായിരുന്നതുകൊണ്ട് അത് 20ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും നില നിന്നു 1915 – ല്‍ ഐന്‍സ്റ്റീന്‍ പൊതു ആപേക്ഷികതാസിദ്ധാന്തം ആവിഷ്ക്കരിച്ചപ്പോള്‍ പോലും പ്രപഞ്ചം അചരമാണെന്ന ഉറച്ച വിശ്വാസത്തില്‍, തന്റെ സിദ്ധാന്തത്തിന്റെ സമീകരണങ്ങളില്‍ പ്രാപഞ്ചിക സ്ഥിരാങ്കം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മറ്റം വരുത്തുകയുണ്ടായി. ഇതിനുവേണ്ടി അദ്ദേഹം ഒരു പുതിയ പ്രതിഗുരുത്വാകര്‍ഷണ ബലം കൊണ്ടു വന്നു. മറ്റു ബലങ്ങളില്‍ നിന്നു വ്യത്യസ്തമായ ഈ ബലം ഒരു പ്രത്യേക സ്ത്രോതസ്സില്‍ നിന്ന് ഉരുത്തിരിയുന്നതല്ല. എന്നാല്‍ സ്ഥലകാലത്തിന്റെ ചട്ടക്കൂടില്‍ നിന്ന് ഉരുത്തിരിയുന്നതാണ് ഈ സ്ഥകകാലത്തിന് വികാസസഹജമായ ഒരു ത്വരയുണ്ട്. ഇത് സൃഷ്ടിച്ചത് പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യമാനങ്ങളുടേയും ആകര്‍ഷണത്തെ തുലനം ചെയ്യാനാണ്. ഇതിന്റെ ഫലമായാണ് ഒരുചര പ്രപഞ്ചം ഉരുത്തിരിയുന്നത്. എന്നാല്‍ റഷ്യന്‍ ഭൗതിക ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ അലക്സാണ്ടര്‍ ഫ്രീഡ്മാന്‍ എന്ന ഒരാള്‍ മാത്രം പൊതു ആപേക്ഷികതാസിദ്ധാന്തത്തെ മുഖവിലക്കെടുക്കുകയും അത് വിശദീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. ആ സമയത്ത് ഐന്‍സ്റ്റീനും മറ്റു ഭൗതിക ശാസ്ത്രജ്ഞന്മാരും പൊതുആപേക്ഷികസിദ്ധാന്തം പ്രവചിച്ച് ചരപ്രപഞ്ചത്തെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു.
Generated from archived content: kalathinte18.html Author: stephen_hoking