സ്ഥലവും കാലവും -ഭാഗം അഞ്ച്

സ്രോതസിന്റെ വേഗത എത്ര തന്നെയാണെങ്കിലും പ്രകാശവേഗത ഒന്നു തന്നെയായിരിക്കുമെന്നു മാക്‌സ് വെല്‍ സമീകരണങ്ങള്‍ പ്രവചിച്ചു. ഇത് കൃത്യമായ പരീക്ഷണങ്ങളാല്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്ന് ഉരിത്തിരിയുന്ന ഒരു കാര്യം, സ്‌പേസിലെ ഒരു പ്രത്യേക ബിന്ദുവില്‍ നിന്ന് ഒരു പ്രത്യേക സമയത്ത പ്രകാശസ്പന്ദം പുറത്തുവിട്ടാല്‍ അതൊരു പ്രകാശ ഗോളമായി പതിക്കുകയും അതിന്റെ വലിപ്പവും സ്ഥാനവും സ്രോതസിന്റെ വേഗതയെ ആശ്രയിക്കുന്നുമില്ല എന്നുമാണ്. ദശലക്ഷത്തിലൊരംശം സെക്കന്റ് കഴിയുമ്പോള്‍ പ്രകാശം പരന്ന് 300 മീറ്റര്‍ ആരമുള്ള ഒരു ഗോളമായി രൂപംകൊള്ളുന്നു. ദശലക്ഷത്തിന്റെ രണ്ടംശം സെക്കന്റ് കഴിയുമ്പോള്‍ ആരം 600 മീറ്റര്‍ എന്നിങ്ങനെ വര്‍ധിക്കുന്നു. ഇത് ഒരു തടാകത്തില്‍ കല്ലെറിഞ്ഞാല്‍ ഉപരിതലത്തിലെ അലകള്‍ പരക്കുന്നതുപോലെയാണ്. അലകള്‍ വൃത്തമായി പരക്കുന്നു. സമയം കഴിയുന്നതിനനുസരിച്ച് ഈ വൃത്തത്തിന്റെ വലിപ്പം കൂടിവരുന്നു. ഒരു ത്രിമാന മാതൃകയില്‍ അടങ്ങിയിരിക്കുന്നത് ഒരു തടാകത്തിന്റെ ദ്വിമാന ഉപരിതലത്തിലും ഏകമാന സമയത്തിലുമാണെന്ന് സങ്കല്‍പ്പിച്ചാല്‍ അലകളുടെ വികസിക്കുന്ന വൃത്തം ഒരു കോണിന് രൂപം കൊടുക്കുകയും അതിന്റെ മുന കല്ല് വെള്ളത്തില്‍ തട്ടുന്ന ഭാഗത്തും സമയത്തും ആവുന്നു. ഇതുപോലെ ഒരു സംഭവത്തില്‍ നിന്നു പരന്നു പോവുന്ന പ്രകാശം സ്ഥലകാലത്തിന്റെ ഒരു ത്രിമാന കോണായി രൂപം കൊള്ളുന്നു. ഈ കോണിനെ സംഭവത്തിന്റെ ഭാവിപ്രകാശകോണ്‍ എന്നു വിളിക്കുന്നു. ഇതില്‍ നിന്നു നമുക്ക് ഭൂതപ്രകാശകോണ്‍ എന്നുവിളിക്കുന്ന ഒരു കോണും മെനഞ്ഞെടുക്കാം. ഇത് ഒരുപറ്റം സംഭവങ്ങളുടെ ആകെത്തുകയാണ്. ഇതില്‍ നിന്നുള്ള ഒരു പ്രകാശസ്പന്ദത്തിന് തന്നിരിക്കുന്ന സംഭവത്തിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു.

Pഎന്ന സംഭവത്തിന്റെ ഭൂതഭാവിപ്രകാശ കോണുകള്‍ സ്ഥലകാലത്തെ മൂന്നു മേഖലകളായി തിരിക്കുന്നു.. സംഭവത്തിന്റെ കേവല ഭാവി P യുടെ ഭാവി പ്രകാശകോണിന്റെ ഉള്‍മേഖലയായിരിക്കും. ഇത് എല്ലാ സംഭവങ്ങളുടെയും ഒരു കൂട്ടമാണ്. Pയില്‍ എന്തു സംഭവിച്ചാലും അവ ഈ സംഭവങ്ങളെയും ബാധിക്കുന്നു. പ്രകാശത്തേക്കാള്‍ വേഗത ഒന്നിനും ഇല്ലാത്തതുകാരണം Pയില്‍ നിന്നുള്ള ഒരു സിഗ്നലിന് P പ്രകാശകോണിന്റെ പുറത്തുള്ള സംഭവങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. അതുകൊണ്ട് Pയില്‍ എന്തുനടന്നാലും അവയെ ബാധിക്കുന്നില്ല. Pയുടെ കേവലഭൂതം എന്നത് ഭൂതപ്രകാശകോണിന്റെ ഉള്‍മേഖലയായിരിക്കും. ഇതും എല്ലാ സംഭവങ്ങളുടെയും ഒരു കൂട്ടമാണ്. ഇതില്‍ നിന്നുള്ള സിഗ്നല്‍ പ്രകാശവേഗത്തിലോ അതില്‍ കുറഞ്ഞ വേഗത്തിലോ സഞ്ചരിച്ച് Pയില്‍ എത്താന്‍ കഴിയുന്നു. അതുകൊണ്ട് P യില്‍ എന്തു നടന്നാലും എല്ലാ സംഭവങ്ങളെയും അവ ബാധിക്കുന്നു Pയുടെ ഭൂതപ്രകാശകോണിനുള്ളിലെ എല്ലാസ്ഥല മേഖലകളിലും ഒരുപ്രത്യേക സമയത്ത് എന്തു സംഭവിക്കുന്നു എന്ന് പ്രവചിക്കാനാകും. മറ്റുള്ള സ്ഥലം Pയുടെ ഭാവി അല്ലെങ്കില്‍ ഭൂതപ്രകാശകോണില്‍ വരാത്ത സ്ഥലകാലത്തിന്റെ മേഖലയാണ്. Pയിലെ സംഭവങ്ങള്‍ മറ്റുള്ള സ്ഥലത്തെ സംഭവങ്ങളെ ബാധിക്കുകയോ ബാധിക്കാതിരിക്കുകയോ ചെയ്യാം. ഉദാഹരണത്തിന് ഒരു നിമിഷം സൂര്യന്‍ അതിന്റെ പ്രകാശം നിലച്ചപ്പോള്‍ അവ സംഭവത്തിന്റെ വേറൊരു സ്ഥലത്ത് ആയിരുന്നു. നമുക്ക് അത് അറിയാന്‍ കഴിയുന്നത് എട്ടു മിനിറ്റിനു ശേഷം മാത്രമാണ്. അതായത് സൂര്യനില്‍ നിന്നു പ്രകാശരശ്മിക്ക് നമ്മളില്‍ എത്താനുള്ള സമയം എട്ടു മിനിറ്റെന്ന് അര്‍ഥം. അപ്പോള്‍ മാത്രമേ ഭൂമിയിലെ സംഭവങ്ങള്‍ സൂര്യന്‍ പ്രകാശം നിര്‍ത്തിയ സംഭവത്തിന്റെ ഭാവി പ്രകാശകോണിന്റെ ഉള്ളിലാകൂ. ഇതേപോലെ പ്രപഞ്ചത്തില്‍ ആ നിമിഷത്തില്‍ അങ്ങകലെ എന്ത് സംഭവിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. അകലെയുള്ള ഗാലക്‌സികളില്‍ നമ്മള്‍ കാണുന്ന പ്രകാശം ദശലക്ഷത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ നിന്നു പോന്നതാണ്. നമ്മള്‍കാണുന്ന വളരെ അകലെയുള്ള വസ്തുക്കളാണെങ്കില്‍ എട്ട് ശതകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടം വിട്ടതാകണം. അതുകൊണ്ട് നാം കാണുന്ന പ്രപഞ്ചം ഭൂതപ്രപഞ്ചമാണ് എന്നര്‍ഥം.

പരിഭാഷ: പി. സേതുമാധവന്‍

Generated from archived content: kalathinte11.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English