വിലങ്ങുകള്‍ തീര്‍ത്ത സ്വാതന്ത്ര്യം

ജീവിക്കുകയാണെല്ലാവരും…
അലമാരമണികളില്‍ ഉടക്കിക്കിടക്കുന്ന ചര്യകളുമായി
അയല്‍ക്കാരന്റെ കാല്പ്പാദങ്ങളെ പിന്തുടര്‍ന്ന്
വഴിപോക്കനെ കാല്‍ വെച്ചു വീഴ്ത്തി മുന്നേറി
നിവര്‍ന്ന് നില്‍ക്കാനൊരു ഊന്നുവടിയും കാത്ത്
ജീവിക്കുകയാണെല്ലാവരും….

മടുപ്പിക്കുന്ന ഈ അനശ്വരലോകത്തു നിന്ന്
ഉയര്‍ന്നു പൊങ്ങുന്ന കൈകള്‍
അവ സ്വതന്ത്രമാണ്, എങ്കിലും…
അദൃശ്യമായ വിലങ്ങുകളുരസി തിളങ്ങുന്നുണ്ട്

പെട്ടെന്നൂര്‍ന്നു വന്നൊരു ശക്തി
എന്നിലാവേശമായ് പടര്‍ന്നു കയറി
ബന്ധങ്ങളെ സഹയാത്രികനു നല്‍കി
ഞാന്‍ വീണ്ടു നടത്തം തുടരട്ടെ.

Generated from archived content: poem3_sep8_13.html Author: sruthy_ks

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here