ഇന്നലെ അവളൊരു
കവിതയെഴുതി
അതിന്റെ തുടക്കം
ഗംഭീരമായിരുന്നു
നല്ലൊരൊഴുക്കും കിട്ടിയിരുന്നു..
മദ്ധ്യത്തില്‍ വച്ച്,
എന്തോ ഒന്ന്..തടഞ്ഞു..
അതിന്റെയാ ഒഴുക്ക്
നഷ്ടപ്പെട്ടു…
വരികളിനിയും വേണം
പൂര്‍ത്തിയാകുവാന്‍
അവള്‍ തലപുകഞ്ഞു..
ഇന്നതിനവള്‍ക്കൊരു
ഉത്തരം കിട്ടി
പാതിയെഴുതിയ
കടലാസുമായി
വേഗത്തിലോടുന്ന തീവണ്ടിക്കു-
മുന്‍പില്‍ നടന്നു കയറുമ്പോള്‍
ഒട്ടും കരുതിയില്ല..
ഇത്രവേഗമതിനുത്തരം കിട്ടുമെന്ന്…!
Generated from archived content: poem2_dec23_11.html Author: sreerekha_cm