അറിയാതെ പറയാതെ ഞാന്‍
വാക്കുകളായ് പിറവിയെടുക്കുന്നു
പലവുരു ആരോ ചൊല്ലിയ
പഴംചൊല്ലുപോലെ…
അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍
കൂട്ടി വായിച്ചുകാലം,
ഇതിലൊരു കഥയുണ്ടെന്നാരോ ചൊല്ലി,
അവനോ പേരറിയാത്തവന്‍…!
എഴുതുവാനുള്ള വരികള്‍
പറയാതെ കയറിവന്നു
വിളിക്കാതെ വന്നവന്റെ ജാള്യതയോടെ,
മൗനം പൂണ്ടൂ വാക്കുകള്‍…
രാത്രി പകലാക്കി പകര്‍ത്തിയെഴുതി
നിന്നെ ഞാന്‍
എന്നിട്ടും പിരിഞ്ഞതില്ലെന്‍ മാനത്ത്
താരകള്‍..
കറുത്ത മഷി മാത്രം കുടിച്ചു വീര്‍ത്തു
തളര്‍ന്നു മയങ്ങിയെന്റെ പേന..
പേരറിയാത്ത… പൊരുളറിയാത്ത
വാക്കിനെ…വരികളെ…
കവിതയെന്നു ചൊല്ലി ഞാനും മയങ്ങി
Generated from archived content: poem1_oct8_12.html Author: sreerekha_cm
Click this button or press Ctrl+G to toggle between Malayalam and English