ഒറ്റയ്ക്ക്

ഒരിയ്ക്കല്‍ എന്റെ പാതയില്‍ കൊഴിഞ്ഞുകണ്ട
ശിശിരത്തെ കൂടി ഞാന്‍ സ്നേഹിച്ചു..
വേനലിന്റെ ചുവപ്പായി പൂത്തു നിന്ന വാക
പലപ്പോഴും എനിയ്ക്കായി മാത്രം പൂവിടുകയായിരുന്നു..!
അതിന്റെ ചുവപ്പിനാല്‍ ഞാനെന്റെ ഡയറിത്താളുകളില്‍
കവിത കുറിച്ചു..
മനസ്സില്‍ നീലാംബരി നിറഞ്ഞുനിന്നിരുന്നു….
എനിയ്കും നിനക്കുമായതെന്നില്‍ നിറഞ്ഞു പാടിക്കൊണ്ടുമിരുന്നു..
എങ്ങും ചുവപ്പ് പടര്‍ന്നു നിന്നു…..
അതെന്റെ കണ്ണുകളിലെ പ്രഭാതമായി..
ഇടവേളകളില്‍ എന്നിലെ കവിതകളായി…..രാത്രിയില്‍-
എന്നിലെ സ്വപ്നങ്ങളായി…
ഇന്ന്..
ഓര്‍മ്മകള്‍ക്കിപ്പുറം…,,കണ്ണുകളിലെ പ്രഭാതം തേടി ഞാന്‍
നിമിഷങ്ങള്‍ കൊന്നൊടുക്കുന്നു..
വേനലില്‍ കൂടി പൂത്ത നിന്ന എന്റെ വാക കത്തിയമരുന്നു…
ഒരുപക്ഷെ ഞാന്‍ മാത്രം പാതയോരത്തില്‍‍…..ഒറ്റയ്ക്ക്….

Generated from archived content: poem2_feb16_12.html Author: sreerekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here