ഒരു മരം കരഞ്ഞത്

മുറിവേറ്റ ചില്ലയിൽ ഒരു കുഞ്ഞു
തൂവലിൻ മിഴിനീർ മണം
പഴുത്ത പകലുകൾ ചുണ്ട് പൊള്ളിച്ചു
കറ തീർത്തു കരയുന്ന കുഞ്ഞു പക്ഷി
പുഴുവായി മാറിടും പുഴകളൊക്കെ
ഇഴയുന്നു ഇണചേർന്നുവരണ്ട മണ്ണിൽ
ഇലയുടെ ഈരടികൾ മറന്നുപോം
പുലരികൾ പുതിയൊരു ബലിക്കു സാക്ഷിയായി
പുതിയൊരു ബലിക്കു സാക്ഷിയായി …….

Generated from archived content: poem1_feb27_16.html Author: sreerek_ashok

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here