കഥ : ആകാശമോ ഭൂമിയോ ??
“ആകാശം വേണോ ഭൂമി വേണോ” ?? മണികുട്ടന്‍മുറ്റത് നിന്ന് ചോദിച്ചു .. ഞാന്‍അത് കേട്ടിടില്ലത് മട്ടില്‍മാഗസിനിലേക്ക് മുഖം കുനിച്ചിരുന്നു.. “ആകാശം വേണോ ഭൂമി വേണോ” ???”പറ മാമ “…അവന്‍ഉച്ചത്തില്‍വിളിച്ചു ചോദിച്ചു ഹോ ശല്യം…ഇനി മറുപടി പറഞ് ഇല്ലെകില്‍അവന്‍ഉറക്കെ വിളിച്ചു കൂവും ആകാശം വേണോ ഭൂമി വീണോ ഞാന്‍മനസ്സില്‍ചോദിചു… “ആകശമാണോ ഭൂമി ആണോ മണികുട്ടന് വേണ്ടത് “ഞാന്‍തിരിച്ചു ചോദിച്ചു “എനിക്ക് ആകാശം മതി ,ഭൂമി മാമന്‍എടുത്തോ ” ഒഹ്ഹ ഭൂമി കിട്ടിയ സന്തോഷ ത്തില്‍ഞാന്‍വിളിച്ചുപറഞു .. “ഓക്കേ എനിക്ക് ഭൂമി മതി ” “ഹുഉം അപ്പൊ മണ്ണ് വേണോ ജലം വേണോ ,പറ മാമ പറയ്…” ഞാന്‍വീണ്ടും ഏത് വേണം എന്നറിയാതെ ഇരിപ്പായി !!!!!
കഥ : കലാപം
ഹാര്‍ബാര്‍റോഡില്‍അപ്പോളും രക്തകറ പോയിരുനില്ലാ…വീഥികള്‍ അപ്പോഴും വിജനമയിരുന്നൂ അങ്ങിങ്ങ് പോലീസു കാരുടെ ചെറിയ സംഘങ്ങള്‍ റോന്ത് ചുറ്റുന്നുണ്ടായിരുന്നു ..ഞാന് ഇടവഴിയിലേക്ക് കയറി…. കൈരേഖ പോലെ മന:പാഠം ആയിരുന്ന തെരുവുകള്‍വിറങ്ങലിച്ചു നില്‍കുകയാണ്… ഇടവഴിയുടെ മുന്നില്‍ ഒരു വലിയ പറമ്പ് ആണ്…ഞാന്‍ ഉറക്കെ വിളിച്ചു “അഫ്താബ് …അഫ്താബ് നീ എവിടെ ആണ് …”ആ ശബ്ദം വീണ്ടും കാതുകളില്‍ പ്രതിധ്വനിചു … പൊടുന്നന്നെ ആണ് രണ്ടു പോലീസുകാര്‍ അങ്ങോട്ട് ഓടി വന്നത് “ആരെടാ അവിടെ “നില്‍ക്കെടാ…..”….ഓടാനുള്ള കരുത്ത് ഇല്ലാതെ മണ്ണില്‍ നില്‍ക്കാനേ എനിക്ക് ആയുളൂ… എന്താടാ നിന്റെ പേര് ??ഒരു പോലീസുകാരന്‍ രോക്ഷത്തോടെ ചോദിച്ചു.. :”ശ്യാം ” “അപ്പൊ നീ വിളിച്ചു കൂവിയ അഫ്താബ് ആരാ ” “അവന്‍എന്റെ കൂട്ടുകരനാണ് “ഞങള്‍ഒരുമിച്ചാണ് എവിടെ ചവര്‍പറക്കുന്നത് ” “അപ്പൊ നീ മറ്റേവന്റെ കൂട്ടുകാരന്‍ ആണല്ലേ “..”എടൊ ഇവനെയും മറ്റേ പിള്ളേരുടെ കൂട്ടത്തില്‍പെടുത്തിയേക്ക് ” ഇരുളിന്റെ ഒരു ഭാഗം ആ വിജനമായ പറമ്പില്‍ നിഴല്‍ആയി നിന്നു….
കഥ :പൊരുള്‍
അനാദിയിലെ നാദ പൊരുളില്‍നിന്ന് ആദ്യ രാഗം ഉത്ഭവിച്ചു… ആ നാദം പിന്നെ താളത്തിനും ശ്രുതിക്കും വഴി മാറി പുതിയ ഗീതങ്ങള്‍ ഉടലെടുത്തു….ഒരു മഴയുടെ പുതുമ പോലെ എല്ലാവരും ഈ ഗീതങ്ങളെ കണ്ടു….
പിന്നീടാണ് ഒരു പുലര്‍കാലത്തിന്റെ കുളിര്‍മയില്‍കാവേരിയുടെ തീരത്തില്‍ഒരു നിസ്വന്‍ആ ഗീതകം കേട്ടത് ..
അയാളുടെ സ്വര രാഗ സുധയില്‍ജലകനഗല്‍പുളകം കൊണ്ടു…കഴുത്തറ്റം വെള്ളത്തില്‍നിന്നുള്ള സാധ്കത്തില്‍
ആ രാഗം ജലാശയത്തിന്റെ മറു കരയില്‍വരെ എത്തി …പുഴയ്ടെ സരണി കളിലൂടെ മറ്റനേകം നിസ്വന്മാരുടെ ഇന്ദ്രിയങ്ങളിലേക്കും .
Generated from archived content: story1_june16_12.html Author: sreeraj.p.b