അവൻ എനിക്ക്
വസന്തം അയച്ചുതന്നു
പൂക്കളും താഴ്‌വരയുംവഹിച്ച്
ആ പ്രണയഫാസിസ്‌റ്റ് എത്തി
കടലാസുമൃഗത്തിന്റെ പുറത്ത്
രാഷ്‌ട്രചിഹ്‌നങ്ങളുടെ അകമ്പടിയോടെ
എന്നെ ചുംബിച്ചു,
മുടികൊഴിഞ്ഞ്
മുലകൾ ചുങ്ങി
മെല്ലെ ഞാൻ
ഗ്രീഷ്‌മമായിത്തീരുംവരെ
എന്റെ മകൾ
കാമുകർക്ക്
അതയച്ചുകൊടുക്കും
കടുവയുടെ സ്‌റ്റാമ്പൊട്ടിച്ച്
Click this button or press Ctrl+G to toggle between Malayalam and English