മേഘപഠനങ്ങൾ

പെൻ ബുക്‌സ്‌, ആലുവ

വില – 50 രൂപ

നിർവചനങ്ങളിലൊതുങ്ങാൻ ഇഷ്ടപ്പെടാതെ സ്വന്തം വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു കവിയുടെ കവിതാസമാഹാരമാണിത്‌. ശ്രീകുമാർ കരിയാട്‌ രചിച്ച അറുപത്തിയൊന്ന്‌ കവിതകളുടെ സമാഹാരമായ മേഘപഠനങ്ങൾ ജീവിതത്തിന്റെ പൊളളുന്ന ചില ചിത്രങ്ങളെ കാണിച്ചുതരുന്നു. ഓരോ കവിതയും ഓരോ അനുഭവമായിതന്നെ നമ്മെ സ്പർശിക്കുന്നു. എന്റെ ഒരു വാക്കുകൊണ്ട്‌ ഈ അന്തഃപ്രപഞ്ചം സുന്ദരമാകുമെങ്കിൽ ആ വാക്കിനുവേണ്ടി ഞാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കും എന്ന്‌ കവി തന്റെ ആമുഖക്കുറിപ്പിലൂടെ വെളിവാക്കുമ്പോൾ ഈ കവിതകളും അദ്ദേഹത്തിന്റെ ഹൃദയത്തിനൊപ്പമാണെന്ന്‌ നാമറിയുന്നു. അങ്ങിനെ ഭക്തിയും യുക്തിയും ഭ്രാന്തും രാഷ്‌ട്രീയവും ചിരിയും കരച്ചിലും ജീവിതവും മരണവും ഒക്കെ ചേർന്ന്‌ ഈ കവിതകൾക്ക്‌ മനുഷ്യപ്പറ്റ്‌ നൽകുന്നു.

Generated from archived content: book_meghapadanam.html Author: sreekumar_kariyad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here