അദ്ധ്യാപകന്‍ കുട്ടികളോടു പറഞ്ഞു.
പീഡിപ്പിക്കുന്നു എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ വാക്യത്തില്‍ പ്രയോഗിക്കുക. കുട്ടികള്‍ ഒന്നല്ല ഒരു പാടു വാക്യങ്ങളെഴുതി.
50 വയസുകാരന്‍ 5 വയസുകാരിയെ പീഢിപ്പിച്ചു.
ബസ് കണ്ട്രക്ടര്‍ യാത്രക്കാരിയെ പീഡിപ്പിച്ചു.
അച്ഛന്‍ , മകളെ പീഡിപ്പിച്ചു.
സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു.
വായിച്ചു വായിച്ചു തളര്‍ന്നപ്പോള്‍ ദൈവശക്ത്യാ ബെല്ലടിച്ചതുകൊണ്ട് അധ്യാപകന്‍ രക്ഷപ്പെട്ടു.
ഇനിയൊരിക്കലും കുട്ടികളോടു വാക്യമുണ്ടാക്കാന്‍ ആവശ്യപ്പെടില്ലെന്നു അയാള്‍ അന്നു തന്നെ പ്രതിജ്ഞ ചെയ്തു.
Generated from archived content: story1_apr17_14.html Author: sreekrushnapuram_krushnamkutti
Click this button or press Ctrl+G to toggle between Malayalam and English