സ്വാതന്ത്ര്യം

ഭൂഗർഭം ചുഴിയും ചെടിക്കു രുധിര-

പ്പൂമൊട്ടു നൃത്തം തരും.

മേഘത്തിന്നടരിൽ പൊടിഞ്ഞ നിണ-

മൂഴിക്കൊരോർമ്മച്ചൂടിടും.

സ്വാതന്ത്ര്യത്തിരുനാളിലിന്ത്യയുടെ

ഉളളത്തിൽ നീറും നൊമ്പരം.

ബൂട്ടിട്ടോന്റെ ചവിട്ടടിക്കിടയിലെ

സ്വാതന്ത്ര്യത്തേനിൻ മലർ….

മണ്ണോടെൻ ചെകിടോർത്തുവെങ്കിലിനിയും

കേൾക്കാം തോക്കിന്നാരവം,

കുത്തിക്കീറിയ നെഞ്ചുപോലെ വനിയിൽ

റോസാപ്പൂവും കണ്ടിടും,

ചോരച്ചൂരു മണക്കുമാ ഡയറിനെ

സ്വപ്‌നത്തിൽ കാണും-നിഴൽ,

ധീരന്മാർ മരണംവരിച്ചൊരറിവിൽ

കമ്പോളച്ചന്തം തരും.

ഉന്നമ്രം ‘ജയഭാരതം’ വിളിയൊച്ച-

യ്‌ക്കൊട്ടും കോട്ടംവരാ-

തെന്നാലും കുനിയുന്നുവോ, ഇവിടെയാ

ഗാന്ധീ നിൻ പാവം മുഖം?

Generated from archived content: poem3_aug9_06.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൗനികൾ
Next articleചീട്ടുകൊട്ടാരം
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here