ചോദ്യം
മണവും
ഒരു മണമാണു നാട്ടിൽ
ഇരുളിവിടെയുമുണ്ട്
ഇരുളും
ഒരു കുളിരാണു നാട്ടിൽ
പിന്നെ,
“തിരിച്ചെന്നാണെന്ന” ചോദ്യം
ഒരു കടമ്പയാണവിടെ
അമ്മയെക്കുറിച്ചാണ്
അങ്കലാപ്പെന്നും, പക്ഷേ,
ഒന്നു-രണ്ടാഴ്‌ച കൂടെയായാൽ
അമ്മയ്‌ക്കുമങ്കലാപ്പാണ്
“കുട്ട്യേ,
തിരിച്ചെന്നു പോകും??”
കിണർ
നാല്പതു തൊടി താഴേക്കു ചാടി,
അമ്പിളിക്കിണ്ണത്തിൻ വക്കു കടിച്ചയവെട്ടിക്കിടന്ന
പൊട്ടകിണറിനു ദുഃഖം,
തെങ്ങിൻതടിപ്പാലത്തിലൂടെ ഞാന്നാടിക്കുലുങ്ങാൻ
പെണ്ണുങ്ങളില്ലത്രെ, മുകളിൽ…
നാലഞ്ചു തൊണ്ടിപ്പഴച്ചുണ്ടുകൾ മാത്രം
രാപ്പകൽ വെടലച്ചിരിയുതിർക്കുന്നു…
കുസൃതി
അടങ്ങിനിൽക്കാൻ പറഞ്ഞു
നെഞ്ചിനോട്
മിടിക്ക് മെല്ലെയെ-
ന്നടക്കി ഞാൻ പറഞ്ഞു,
ചെവിയടച്ച കുസൃതിയായത്
കിഴുക്കു വാങ്ങി
കിടന്നു മോങ്ങുന്നു!
Generated from archived content: poem2_sept4_07.html Author: sreekrishnadas_mathur