ഒരു കെട്ടു പൂവുകൾ കിട്ടി
ഇ-മെയിലിൽ,
അവയ്ക്കുള്ള മാസ്മരഗന്ധം
കരളിൽ നിന്നുറന്നേതോ
കാറ്റിലൂടൊഴുകി വന്നു.
കടപുഴകിപ്പോയ മർമര
പ്പഴുതിൽനിന്നുറിവന്നോ,
അതേപോലെ, അതേപോലെ
ഒരു തുണ്ടു പാട്ടുകിട്ടി
വന്നുപോയോരതിഥിയിൽനിന്ന്,
അതിനുള്ള ജീവനും ജീവനവും
പുഴയുടെ ഓർമകൾ നൽകി……..
യന്ത്രങ്ങൾ മുരളുമെന്റ
സ്വീകരണമുറിയിലേക്കതേ
ഇലച്ചിലും ഉലച്ചിലുമുള്ള
കുഞ്ഞുമരങ്ങൾ വാങ്ങിവച്ചു.
ഹരിതവിപ്ലവമുപരിപ്ലവം,
അതിനുള്ള കിളികളും കാറ്റും
അനുസ്യൂതമാം പൂത്തുകൊഴിയലും
ഉള്ളിൽ കത്തികൊള്ളാത്തൊരു
മരത്തിൽ നിന്നു വന്നു….!
ഒരുകൈസഹായത്തിനിടവലം മത്സരം
ജീവിതം കൂടുതൽ സുഖദം….
പ്ലാസ്റ്റിക് സർജറി ചെയ്തെന്നാലും
അതിന്റെ മുഖവും ചിരിയും സുന്ദരം…
സ്വരവും നിറവുമതേപോലെ തന്നെ…..
എങ്കിലും….
മണവുംഗുണവും
‘ആ ഒരിതും’, ജീവനും
ഇനി ഉള്ളിൽനിന്നെത്തണം……
Generated from archived content: poem2_oct19_09.html Author: sreekrishnadas_mathur