ഫോസ്സിൽ

നിലവിളികളുടെ ഇടയിലൂടെ

എരിയുന്നതു കണ്ടു, എന്റെ

ഇന്ത്യയുടെ തിരുഹൃദയം.

ദണ്ഡനങ്ങളുടെ ബാക്കിപത്ര-

മിപ്പൊഴുമൊളിഞ്ഞും തെളിഞ്ഞും

പിച്ചിചീന്തപ്പെടുന്നുണ്ട്‌ – ഒഴുക്ക്‌

അടിക്കും വഴിയെ ഞാനോട്ടമാണ്‌,

മെഴുക്കടിഞ്ഞ നിലത്തിന്നടിയിൽ

ഒരു ഞരക്കം – വരഞ്ഞു നോക്കുമ്പോൾ

കിടക്കുന്നെന്റെ ഫോസ്‌സിൽ!!

ഞാനൊരിക്കൽ ജീവിച്ചിരുന്നു,

തോക്കിനു നേരെ തിരിഞ്ഞിരുന്നു!!

പൊലിഞ്ഞുപോയൊരു തിരയുടെ വെൺ-

പൊഴികളിൽ നിന്നൊരാരവം

പതിഞ്ഞുകേട്ടു – എനിക്കൊരിക്കൽ

ശബ്‌ദവും സ്‌പന്ദവുമുണ്ടൊയിരുന്നു..

ചിപ്പികളിൽ തുരന്നിറങ്ങി

ഉണർത്തുപാട്ടുപാടാനൂറ്റമുള്ളൊരു

പൊള്ളും പാട്ടിൻ ശ്രുതിയുണ്ടായിരുന്നു….

പട്ടമുണ്ടായിരുന്നുയരങ്ങളുടെ

ഉള്ളിൽചെന്നു തെരുതെരെയുരുമ്മാൻ,

ചോരകണ്ടാൽ മയക്കവും,

ചേരനൽകാൻ തിടുക്കമുള്ളവൻ,

ഞാനൊരിക്കൽ ജീവിച്ചിരുന്നു…

ചിറകടികളിലോരോന്നിലും നിന്റെ

വിളിവിവരമറിയിപ്പായുണ്ട്‌ – ഒടുവിൽ

ഒറ്റയായൊരമ്മയെൻ കൂരയിലുമുണ്ട്‌….

വിറകൈകളിൽ, ചോര വറ്റും ചർമ്മ

ഞൊറിവുകളിലിനിയുമൊരു മകനേ വിളി…

മണ്ണേ, ഇതു നിൻ മകനല്ല;

അവൻ ദശാബ്‌ദങ്ങൾക്കു മുമ്പേ

പിറവിയെടുത്ത്‌, ഉയിരു കൊടുത്തവൻ,

അവന്റെ ഫോസിലാണു ഞാൻ

അനക്കമേയുള്ളു, അധികമൊന്നുമില്ലാ-

നിനക്കിനിയാശ വയ്‌ക്കാൻ….!

Generated from archived content: poem2_may15_09.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആൽമരം
Next articleഎന്റോസൾഫാൻ
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here