പളളിക്കൂടം

“ക…ഖ..” പഴമയിലെ

പളളിക്കൂടം-

പായൽ വഴി നൂർത്തിട്ടു

തുറക്കുന്നുളളിൽ…

ചുട്ട നറും ചമ്മന്തി-

പ്പൊതി കെട്ടുന്നു,

പെയ്തൊഴിയാ ചാറ്റമഴ

മൊത്തം നനയുന്നു,

എന്നെ

ഒക്കത്തേറ്റക്ഷരവഴി

താണ്ടിത്തളരുന്നു-

അമ്മയ്‌ക്കിനിയങ്ങോട്ടൊഴിയാ-

തെന്നും വെപ്രാളം.

പൂമ്പുഞ്ചിരി പൊട്ടും മലർ-

വാകമരത്തിൽ

ജൂൺ ‘ഒന്ന്‌’ മഴത്തുളളി-

ത്താളമിടുന്നു.

കർക്കിടകച്ചാലൊഴുകും

മുറ്റത്തിനിയെൻ

പിഞ്ചോമന ബാല്യത്തിൻ

തീയുരയുന്നു.

ചൂരൽ കനലെരിയുന്നൊരു

കണ്ണടവട്ടം,

കണ്ണിത്തിരി വലുതായ

കണക്കിൻ മാഷും

തെക്കേലെ പെണ്ണ്‌, ‘രതി’-

യ്‌ക്കൊപ്പം ശണ്‌ഠേം….

കാക്കത്തണ്ടൊന്നു തരാ-

ത്തവളുടെ ശുണ്‌ഠീം…

കൊച്ചിഷ്‌ടം, കൊച്ചു പിണക്കം

നെഞ്ചോടു പുണർന്നങ്ങിനെ-

യക്ഷരവെട്ടം

നോവിച്ചും, തുളളിച്ചും

പളളിക്കൂടം.

“ക…ഖ…” പഴമയിലെ

പളളിക്കൂടം

വേനൽമുറ തെറ്റാതെയടയ്‌ക്കു-

ന്നൊടുവിൽ….

Generated from archived content: poem2_dec7_05.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതിരനോട്ടം
Next articleപിൻവഴികളിൽ ഇണങ്ങിച്ചേർന്നത്‌
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English