മണവും
ഒരു മണമാണു നാട്ടിൽ
ഇരുളിവിടെയുമുണ്ട്
ഇരുളും
ഒരു കുളിരാണു നാട്ടിൽ.
പിന്നെ,
“തിരിച്ചെന്നാണെന്ന” ചോദ്യം
ഒരു ചോദ്യമാണു നാട്ടിൽ.
അമ്മയെക്കുറിച്ചാണ്
അങ്കലാപ്പെന്നും, പക്ഷേ,
ഒന്നു-രണ്ടാഴ്‌ച കൂടെയായാൽ
അമ്മയ്‌ക്കുമങ്കലാപ്പാണ്‌ഃ
“കുട്ട്യേ,
തിരിച്ചുപോകേണ്ടേ?”
Generated from archived content: poem1_oct20_2006.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English