1. ഛായ
മാറി മാറി കണ്ണാടികൾ നോക്കി
മുഖം വക്രിച്ചും ചിറികോട്ടിയും
മനുഷ്യത്വ സൗന്ദര്യം തിരഞ്ഞു.
എവിടെയും
ഒരു മൃഗം മനുഷ്യനെ
പിടിച്ചടക്കിയ ഛായ മാത്രം…!
2. പൂക്കളം
പൂവിളികൾ നിറച്ചുള്ള മരം,
പോംവഴിയില്ലാതെ മനപ്പൂർവ്വം
കുറച്ചേറെ പൂക്കൾ പൊഴിച്ച്
ചുവട്ടിൽ അത്തപ്പൂവിട്ടിരുന്നു.
നടുക്ക് മരം തന്നെ
തൃക്കാക്കരപ്പനായ് നിവർന്നു നിന്നു.
കാറ്റൊന്നടിച്ചുകുലുങ്ങുമ്പോൾ
മരത്തിൽ നിറച്ചു കണ്ണീരും…
Generated from archived content: poem1_may14_11.html Author: sreekrishnadas_mathur