ഫൂ!!
ഇതോ കവിത?
മരാമരപ്രഭുത്വം
തിരിച്ചുംമറിച്ചും
പടുപാനപോലെ
കുറിച്ച ഭോഷനേ,
അവാർഡു വാങ്ങിയ
ഞാൻ തന്നെ വേണോ
തിരുത്തുവാനീ
മൂഢപ്രഭുത്വം…?
തെറിച്ച മുലകളും
മൃദുരോമവും കൊണ്ട്
കട്ടികുറഞ്ഞ കവിത
നൂറ്റിരിക്കുമെന്റെ
വെട്ടിവിറയൽ വീണ്ടും
തൊട്ടുണർത്താമെന്ന
പൂതിവേണ്ട.
അച്ചടിക്കാനാളുണ്ട്
കൈ വീണ്ടും വിറച്ചാൽ
കട്ടകുത്തിയക്ഷരം
കൊത്തുവാനിപ്പോൾ
യൂണികോഡുണ്ട്.
ഫൂ!!
ഇതോ കവിത?
കരൾപാനയെന്നോ?
മേൽപ്പത്തൂരമില്ല,
കണക്കുചോദിപ്പാൻ
കണ്ണനുണ്ടാവില്ല;
കണ്ണടച്ചെന്റെ
ആധുനീകപ്രഭുത്വം
തൊട്ടുവണങ്ങിക്കോ…
നീ കവി
നിന്റെ കവിത
കവിത…!
Generated from archived content: poem1_jan7_08.html Author: sreekrishnadas_mathur