വീട്ടിൽ

പുലഭ്യത്തുലാവർഷം

തേക്കുമരത്തണലിപ്പോഴും!

പാട്ട്‌ ഒഴുക്കില്ലാതെ

പാത്തിരിക്കുന്നടയ്‌ക്കും പിഴയ്‌ക്കും

വട്ടപ്പൊരിത്തുട തുള-

ച്ചിപ്പൊഴുമൊരു ത്വര

കൂടുകൂട്ടാൻ പാടുപെടുന്നു…..

ഇരുട്ടേറെച്ചെന്നാൽ മുഴു-

ക്കുടിയന്റയഴിഞ്ഞുലഞ്ഞ

വഴുക്കലുള്ള വാക്കുമാത്രമില്ല;

രണ്ടായ്‌ പിരിയും വഴി-

വക്കത്തിരുട്ടുപുതച്ച്‌

കെ എസ ഇബിയുടെ വിളക്കുമരവും,

നെറ്റിക്കോട്ട വീണ എന്റെ വീടും…….

Generated from archived content: poem1_dec6_08.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവിഴുപ്പ്‌
Next articleസൂചിമുനക്ക(വിത)ഥകൾ
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here