വാക്കിനോടൊരു വാക്ക്

അക്ഷരം കൊരുത്തു ഞാനെന്‍ മുടി പിന്നും പോലെ
വന്നു നീയെന്‍ മുന്‍പിലായ്‌ , ചിന്ത തന്‍ ലോകത്തിലായ്

താളുകള്‍ മറിക്കവേ , തൂലിക ചലിക്കവേ
നീ വന്നു നിറയുന്നതിന്ദ്രജാലം

ആദിമദ്ധ്യാന്തങ്ങളില്ലാതെ നില്‍ക്കുമോ-
രാഴിപോല്‍ നീ തീര്‍ത്ത ലോകത്തില്‍ ഞാന്‍

ആടിയുലഞ്ഞു തുഴയവെ തേടുന്നു
ആഴത്തിലുണ്ടോ നിന്‍ മന്ത്രമെന്ന്

നിലാവിനെ കാണവേ പൊട്ടിത്തകര്‍ന്നൊരു
പാല്ക്കുടമെന്നപോല്‍ തോന്നിയപ്പോള്‍

താരനിബിഡമാമകാശ ഗോപുരം
ചിമ്മുന്ന മിഴികളായ്‌ മാറിയപ്പോള്‍

ഓര്‍ത്തുപോയ് ഞാനെന്തോരിന്ദ്രജാലം , നിന്റെ
തോഴിയായ് പോരട്ടെ ഞാനുമിപ്പോള്‍

നിന്‍ മിഴിയിണയിലൂടൊരു വട്ടമെങ്കിലും
കാണട്ടെ ഞാനീ വിശ്വമാകെ

Generated from archived content: poem2_aug28_12.html Author: sreekala-mullanezhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here