പുസ്തകച്ചട്ടയില്‍ സമര്‍ത്ഥമായി നിര്‍മ്മിച്ച ചെറു ദ്വാരത്തിനു പിന്നിലൊളിപ്പിച്ച മൊബൈല്‍ ക്യാമറ കണ്ണിലൂടെ സരളമിസ്സിന്റെ സമൃദ്ധമായ പിന്‍ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു ദീപേഷ് ശങ്കര്‍ കുര്യത്ത്. പുറമെ നിന്നു നോക്കിയാല്‍ പാഠപുസ്തകത്തില്‍ മിസ്സ് പറഞ്ഞ ബയോളജി പദങ്ങള്‍ തിരയുകയാണെന്നേ തോന്നൂ.
പത്താം ക്ലാസ്സിന്റെ അവസാന ഘട്ട റിവിഷന്‍ ക്ലാസ്സാണ് നടക്കുന്നത്. ദീപേഷ് മുന്‍നിര ബെഞ്ചിലാണിരിക്കുന്നത്. അവിടെയാണവന്റെ സ്ഥിരം ഇരിപ്പിടവും. ഇന്നലെ ഹേമ മിസ്സിന്റെ അംഗലാവണ്യമൊപ്പിയെടുത്തതും ഇതേ സീറ്റിലിരുന്നു കൊണ്ടായിരുന്നു.
“വാഹ്..” ദീപേഷ് നാക്ക് നീട്ടി കീഴ്ചുണ്ട് തടവി. ബോര്‍ഡില്‍ എന്തോ എഴുതി തിരിഞ്ഞു നില്‍ക്കുന്ന മിസ്സിന്റെ അംഗവടിവുകള്‍ കണ്ട അവനില്‍ ഒരു ദീര്‍ഘ നിശ്വാസമുതിര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.
“എന്താ ദീപേഷ് ? കണ്ടില്ലേ ?”
മിസ്സിന്റെ പൊടുന്നനെയുള്ള ചോദ്യം കേട്ട് ദീപേഷ് ഞെട്ടിപ്പിടഞ്ഞെഴുനേറ്റ് പുസ്തകമടച്ചു.
“കണ്ടു മിസ്സ്” _ അവന്‍ പരുങ്ങിക്കൊണ്ട് പറഞ്ഞു.
“മിടുക്കന്‍.. ഇങ്ങനെയാവണം നല്ല കുട്ടികള്‍..” മിസ്സ് അവന്റെ ചുമലില്‍ തട്ടി അഭിനന്ദിച്ചു. തൊട്ടു പിന്‍ബെഞ്ചില്‍ നിന്നും അടക്കിപ്പിടിച്ച ചിരിയുടെ ചീളുകള്‍ അവിടവിടെ തെറിച്ചു വീണു.
“സൈലന്‍സ്.. ബയോളജി എങ്ങനെ പഠിക്കണമെന്ന് ദീപേഷിനെ കണ്ട് പഠിക്ക്.. വെറുതെ ചിളിച്ചു കൊണ്ടിരിക്കാതെ..” _ സരള മിസ്സ് ടേബിളില്‍ ചൂരലുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി പറഞ്ഞുകൊണ്ട് വീണ്ടും ബോര്‍ഡിനടുത്തേക്ക് നീങ്ങി.
“ഹൗ..” നെറ്റിയിലെ വിയര്‍പ്പ് തുടച്ച് തലകുടഞ്ഞ് തിരിഞ്ഞ് കൂട്ടുകാരെ നോക്കി കണ്ണിറുക്കി ദീപേഷ് വീണ്ടും പുസ്തകം തുറന്ന് ‘ബയോളജി’ പഠിക്കാന്‍ തുടങ്ങി.
Generated from archived content: story1_jan14_12.html Author: sreejith_moothadath