തേങ്ങലുകളടങ്ങാത്ത പട്ടിണിക്കോലങ്ങൾ
ചുടുചോരചീന്തുന്ന ക്രൂരജന്തുക്കളും
നിറഞ്ഞൊരീമണ്ണിൽ എന്തിനീ ജന്മം
നൽകിയമ്മേ…. എനിക്കെന്തിനീ ജന്മം
നൽകിയമ്മേ…………..
ചോരമണക്കുന്ന നഗരങ്ങളും
പീഢനമേൽക്കുന്ന ബാല്യങ്ങളും
കാമംനിറയും തെരുവുകളും
അനാഥമാകുന്ന വാർദ്ധക്ക്യവും
നിറഞ്ഞൊരീമണ്ണിൽ എന്തിനീ ജന്മം
നൽകിയമ്മേ….. എനിക്കെന്തിനീ ജന്മം
നൽകിയമ്മേ……
കണ്ണിൽ പതിയുന്ന ക്രൂരമാംകാഴ്‌ചകൾ
കരളുതുരക്കുന്ന ശൂലമാണമ്മേ…..
കാതിൽ പതിയുന്ന ശബ്‌ദങ്ങളെല്ലാം
വിഭ്രാന്തിതീർക്കുന്ന അലമുറകളും
സ്‌നേഹമിന്നെന്താണമ്മെ
കാമം വിൽക്കുന്നൊരടയാളംമാത്രം
പേറ്റുനോവിന്റെ വേദനയാലെ
പത്തുമാസം എനിക്കുവേണ്ടി
എന്തിനാണമ്മേ എനിക്കുവേണ്ടി
എന്തിനാണമ്മേ എനിക്കീ ജന്മം.
Generated from archived content: poem2_jan30_10.html Author: sreejith_kanthoth