തനിയേ

ഈ നീലരാവില്‍ , ഈറന്‍ നിലാവില്‍
ഞെട്ടറ്റു വീണൊരു ദൃശ്യഭംഗി
നഷ്ട സ്വപ്നമോ , മോഹഭംഗമോ
നീ മറന്നു പോയ നിന്‍ ജീവിതമോ
എന്തിനെ ഓര്‍ത്തു നീ കണ്ണീര്‍ പൊഴിക്കുന്നു
വിട പറയുന്നൊരു സൗന്ദര്യമേ

നീ കണ്ട സ്വപനങ്ങള്‍, നിന്നുടെ മോഹങ്ങള്‍
പൊട്ടിത്തകര്‍ന്നൊരാ മണ്‍കുടങ്ങള്‍
നിശ്ചലമാകുന്ന ജീവിത വീഥിയില്‍
വിട്ടുപിരിയുന്ന നിന്‍ കൂട്ടുകാര്‍
എല്ലാം മറന്നു നീ മൂകനായി നില്‍ക്കുമ്പോള്‍
കൂട്ടിനായ് ആരുണ്ട് നിന്നരുകില്‍

നിന്നെ പുണര്‍ന്നൊരി ഈറന്‍ നിലാവും
നിന്നെ തഴുകിയ ഈ രാവുകളും
നീലവാനിലെ മേഘങ്ങളും
നീ കണ്ടൊരി ലോക സൗന്ദര്യവും
എല്ലാം നിനക്കിന്നന്യമാകുന്നു
ജീവനടര്‍ന്നോരു സ്നേഹ ഭംഗി

മണ്ണിനെ പുണര്‍ന്നു നീ ശയിക്കുമ്പോള്‍
നൊമ്പര വീചികള്‍ ചൊല്ലിടുന്നു
മോഹങ്ങളില്ല , മോഹഭംഗങ്ങളില്ല
വെട്ടിപ്പിടിക്കുവാന്‍ ആശയുമില്ല
തനിയേ വന്നവര്‍ , തനിയെ നടന്നവര്‍
തനിയേ യാത്ര തുടര്‍ന്നിടുന്നു.

Generated from archived content: poem3_aug9_12.html Author: sreejith.kathiroor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here