ഈ ലോകം മുഴുവനും ഒരു മഴ പെയ്യട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു . നേര്‍ത്ത നൂല്‍ മഴ. സ്നേഹത്തിന്റെ…. വിശ്വാസത്തിന്റെ…… സമാധാനത്തിന്റെ.. അലിവിന്റെ… നന്മയുടെ…. അതിലേക്കിറങ്ങി ചെല്ലാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ. ഇറങ്ങാനുള്ള മനസ്സെങ്കിലും ഈ ലോകര്‍ക്ക് ഉണ്ടായാല്‍ മതി. മഴത്തുള്ളികള്‍ നെറുകയില്‍ വീണു താഴേയ്ക്ക് ഒലിച്ചിറങ്ങുമ്പോള്‍ സുന്ദരമായ ഒരു അനുഭവമുണ്ടാകില്ലേ, എല്ലാവരും ഇഷ്ടപ്പെടുന്ന എന്തോ ഒന്ന്…
ഉരുകുന്ന മനസ്സുകളെ തണുപ്പിക്കാന്‍ ഈ മഴയ്ക്ക് കഴിയട്ടെ ….. പാല്‍ മണം മാറാത്ത കുഞ്ഞുങ്ങളെ പോലും കാമപൂര്‍ത്തിയ്ക്ക് ഉപയോഗിക്കുന്നവരുടെ, രക്ഷകരുടെ വേഷം കെട്ടിയാടി തിമിര്‍ക്കുന്ന അസുര ജന്മങ്ങളുടെ, എപ്പോഴും എവിടെയും ഒറ്റയ്ക്കായി പോയ അല്ലെങ്കില്‍ ഒറ്റയ്ക്കാക്കപ്പെട്ട പെണ്ണിനെ ഭോഗിക്കാന്‍ മാത്രമറിയുന്ന അത്യന്തം വികൃതമായ മനസ്സുള്ള നികൃഷ്ട ജീവികളുടെ കണ്ണ് തുറപ്പിക്കുമോ ഈ മഴ???
മഴ നനയുകയാണ് ഞാന്‍…………… എന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുകയാണ്… ചൂടുള്ള കണ്ണുനീരും തണുത്ത മഴത്തുള്ളികളും എന്റെ കാഴ്ചകളെ മറയ്ക്കുന്നു. ദൈവമേ…
Generated from archived content: story1_nov10_12.html Author: sreedevi_aluva