പുഴ ഒഴുകുന്നത്‌

പുഴ ഇപ്പോൾ ശാന്തമാവുകയാണ്‌

ഒരുപാട്‌ അപകടങ്ങളെ ഒളിപ്പിച്ച്‌

കൊടുംചുഴികളിൽ, അഗാധതകളിൽ

മരണത്തിന്റെ കാലൊച്ചയ്‌ക്കായി

കാതുകൂർപ്പിച്ച്‌,

കരയിലേക്ക്‌ കലിതുളളിക്കയറി

വൻമരങ്ങളെ വേരറുപ്പിച്ചും

ഇന്നലെവരെ നീ

രൗദ്രഭാവത്തിലായിരുന്നു.

ഇപ്പോൾ നഷ്‌ടപ്പെടലിന്റെ

അനിവാര്യതയെ

അംഗീകരിക്കയാണോ ഈ ശാന്തത

കലിതുളളി ഇളകിയാടി

നീയിന്നലെ ഒഴുകിയതെവിടേയ്‌ക്ക്‌

കടലിന്ന്‌ നിന്നെ

കയ്യേൽക്കാതിരിക്കാനാവില്ലല്ലോ.

അല്ലെങ്കിൽ കാടും, മലയും

കനവും കടന്ന്‌

നീയിന്നലെവരെ ഒഴുകിയതെന്തിന്‌?

Generated from archived content: poem2_jan27.html Author: sreedevi-k-lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English