വയലിന്‍ കമ്പിയില്‍ വിരിഞ്ഞനാദത്തിന്‍
വയലറ്റു പൂക്കളിറുത്തെടുത്തു ഞാന്‍
തരുന്നിത നിന, ക്കെടുത്തുകൊള്ളുക
പകരം എന്റെ മേല്‍ മഴയായ് പെയ്യുക
അകലെ കുന്നില്‍ മേലുദിച്ച സൂര്യനും
അകിടുമുറ്റി പാല്‍ ചുരത്തും ചന്ദ്രനും
വിരഹരാത്രിതന്‍ ശ്ലഥ വിപഞ്ചിയും
വിരലില്‍ തുമ്പുകളുതിര്‍ത്തരാഗവും
തിരുന്നിതാ നിനക്കെടുത്തുക്കോള്ളുക
പകരമെന്റെ മേല്‍ മഴയായ് ചെയ്യുക
ഉദിച്ച സൂര്യനും തെളിഞ്ഞ ചന്ദ്രനും
വിരലില്‍ ഇമ്പുകളുതിര്‍ത്തരാഗവും
വിരഹിണിയാമെന്‍ സുഖദസ്വപ്നമേ
മഴയൊടുങ്ങുമ്പോള്‍ തിരികെ നല്‍കുക
Generated from archived content: poem1_mar26_12.html Author: sreedevi-k-lal