ഒരു തരിവെട്ടം

കനത്ത കൂരിരുൾ പടർപ്പൊരുക്കുവാൻ

തിടുക്കം കൂട്ടുന്ന നിറഞ്ഞ സന്ധ്യയിൽ

അണയും വീണ്ടും നീയരികിലായിയെ-

ന്നറിഞ്ഞു ഞാനെന്റെ മനം കുളിർപ്പിക്കേ…

ഇടവഴിയിലെ കരിയിലകളിൽ പതി-

ഞ്ഞൊരൊച്ചയിൽ ചെവികൾ കൂർപ്പിക്കേ,

പടിയിറങ്ങി നീ പടിയകന്നുപോം

പറഞ്ഞ നേരിന്റെ കഥ തിരയുന്നൂ.

അലിഞ്ഞു നേർക്കാഴ്‌ചയയഞ്ഞ വെട്ടത്തിൽ

കനത്ത കൂരിരുൾ നിറഞ്ഞു നില്‌ക്കവേ…

ഒരു തരിവെട്ടം കരളിൽ കാത്തു-

ഞാനെരിച്ചു എന്നിലെ മിഴിതെളിപ്പിക്കേ

എരിഞ്ഞുതീരുന്നു പകലും രാത്രിയും

കടന്നുപോകുന്നു തുടുത്ത സന്ധ്യകൾ

എരിഞ്ഞുതീരട്ടെ തെളിച്ച ദീപങ്ങൾ

കരിന്തിരി കത്തി ഒന്നാളിയണയട്ടെ.

Generated from archived content: poem1-mar3.html Author: sreedevi-k-lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English