കഥയുടെ കണിപ്പൂക്കള്‍

കലാകാരന്‍ കല ഭൂതക്കണ്ണാടിയാണ്. മറ്റുള്ളവര്‍ കാണാതെ പോകുന്ന കാഴചകളെ കയ്യെത്തും ദൂരത്തില്‍ അയാള്‍ അവതരിപ്പിക്കുന്നു. അവയിലടങ്ങിയ വിസ്മയങ്ങളേയും സങ്കടങ്ങളേയും ഹൃദയത്തിനഭിമുഖമായി പിടിക്കുന്നു. എന്തേ ഇതുവരെ ഇതൊന്നുംകണ്ടില്ലെന്ന് വയനക്കാരന്‍ അപ്പോള്‍ തന്നോട് തന്നെ ചോദിക്കുന്നു. എങ്കിലും അപ്പോഴും അനുവാചകനൊരാശ്വാസമുണ്ട്. കാണാത്ത കാഴ്ചകളെ കണ്ണിലൊപ്പിയെടുക്കുന്ന കലാകാരന്മാര്‍ തൈക്കു ചുറ്റുമുണ്ട്. അയാള്‍ ഹൃദയം കൊണ്ട് ലോകത്തോട് സംവദിക്കുന്നു. കാഴ്ചകളും ശബ്ദങ്ങളും അയാള്‍ക്ക് സുഖനുഭൂതിയും പോറലുകളുമേല്‍പ്പിക്കുന്നു. ഒടുവിലത് കലാകാരന്റേതു മാത്രമല്ലാത്ത , അനുവാചകന്റേതു മാത്രമല്ലാത്ത , ഈ ഭൂമിയുടെ മുഴുവന്‍ സ്പന്ദനമാകുന്നു.

ഇത്രയും ഇവിടെ കുറിച്ചത് കെ. എം ജോഷിയുടെ നഗരാസുരനമാര്‍ എന്ന കഥാസമാഹാരത്തിന്റെ വായനാനുഭവത്തില്‍ നിന്നാണ്. നഗരാസുരന്മാര്‍ ഇതിലെ ഒരു കഥയുടെ പേരു മാത്രമാണ്. എന്തുകൊണ്ട് ആ പേരു തന്നെ സമാഹാരത്തിനു തിരഞ്ഞെടുത്തുവെന്നത് അജ്ഞാതം. ഇതില്‍ നഗരത്തേക്കാളേറെ നാട്ടിന്‍ പുറങ്ങളാണുള്ളത്. പച്ചമനുഷ്യരാണുള്ളത്. പരിക്ഷ്കൃതപ്പശ പുരളാത്ത ജീവിതങ്ങളാണുള്ളത് അങ്ങനെ ഇതൊരപൂര്‍വ സമാഹാരണാണ്. , കാച്ചിക്കുറുക്കിയ എന്ന പഴയ വിശെഷണം തന്നെയെടുക്കട്ടെ അത് ഈ കഥകള്‍ക്കു ചേരും.

വാചാലനല്ല കഥാ‍കാരന്‍ വിസ്തരൈക്കാനൊട്ടു മോഹവുമില്ല ഈ കഥാകൃത്തിന്‍. ഏറ്റവും കുറുകിയ വാ‍ാക്കുകളില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് ഈ കഥകളുടെ സവിശേഷത. ഭാഷ കവിതയുടെ സൗന്ദര്യത്തെ ആവഹിക്കുന്നു. പുതിയ അര്‍ത്ഥതലങ്ങള്‍ , കാഴ്ചയുടെ അനുഭവങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ അനാവൃതമാക്കുന്നു. ഷാപ്പിലെ മറിയ കൈപ്പുണ്യമുള്ളവളാണ്. എന്നാല്‍ വക്കച്ചന്‍ മുതലാളിയുടെ വാക്കൂളിന്‍ മറിയയുടെ സ്വാദ് നുകരാനായില്ല അതൊരു നിലവിളിയായി ഷാപ്പിനകത്തൊടുങ്ങി. അങ്ങനെ മറിയ ശക്തിയുടെ പ്രതീകമായി വക്കച്ചന്മാര്‍ക്ക് താക്കീതാകുന്നു. അബ്ദുല്ലയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഒരുവളാകാന്‍ തനിക്കിനിയുമാകാന്‍ കഴിയില്ലെന്നു തിരിച്ചറിയുന്ന തെരേസയാണ് ക്വട്ടേഷനിലെ സ്ത്രീ. എന്നാല്‍ അവള്‍ക്കുള്ളത് മറിയയുടെ കരുത്തല്ല വീണ്ടുമൊരന്തിമയക്കത്തിന്‍ തെരേസ അയാളെ തേടിച്ചെല്ലുന്നു. തെരേസ അബ്ദുള്ളയെക്കുറിച്ച് അയാളോടു പറയുന്നു അതവളുടെ അവസാനരാത്രിയായിരുന്നു സുരക്ഷയൊരുക്കിയത് വിഷപ്പാമ്പായിരുന്നു എന്നവളറിഞ്ഞതേയില്ല.

ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡില്‍ എത്തിയപ്പോള്‍ നിഹാലിന് ശ്രീക്കുട്ടിയേക്കാള്‍ പ്രിയം അന്നാമറിയയോടു തോന്നി. എന്നാല്‍ അന്നയാകട്ടെ അമലിനെ വിട്ട് നിഹാലിനോടൊത്തു ചേരാന്‍ ഇഷ്ടപ്പെട്ടില്ല. അവള്‍ കാത്തു നിന്നത് അമലിനെ ആയിരുന്നു. എന്നാല്‍ അമലാകട്ടെ അതിനകം ശ്രീക്കുട്ടിയെ തെരെഞ്ഞെടുത്തു കഴിഞ്ഞിരുന്നു. അന്ന മറിയക്ക് തെല്ലു വിഷമം തോന്നി പക്ഷെ, അവള്‍ പ്രായോഗിക ബുദ്ധിയുള്ളവരായിരുന്നു. അതുകൊണ്ടവള്‍ നിഹാലിനോടു ചോദിച്ചു: അമല്‍ ചതിച്ചു. നീ അങ്ങനെചെയ്യില്ലെന്ന് ഞാന്‍ വിശ്വസിച്ചോട്ടേ. ഒരു ഞെട്ടലോടെയല്ലാതെ ആര്‍ക്കാണ് അമലോത്ഭവം എന്ന കഥ വായിച്ചു തീര്‍ക്കാനാകുക.

ആത്മനൊമ്പരത്തിന്റെ കഥ പറയുകയാണ് പാലായനത്തിനു മുമ്പ് ബാലേട്ടന്‍ രാമന്‍ നായര്‍ അമ്മ ദേവിക എന്നിവര്‍ക്കിടയില്‍ പെട്ട് ഒരു ജീവിതം ഉന്മാദത്തിന്റെ അതിവരമ്പുകള്‍ ഭേദിക്കുന്നതിവിടെ കാണാം. ബാലേട്ടന്റെ ക്രൌര്യത്തിനടിമപ്പെടുന്ന ദേവികയും ഇരയാകുന്ന ഉണ്ണിയും അമ്മയുടെയും ഏട്ടത്തിയമ്മയുടേയും നിസ്സഹായതകള്‍ നെടുവീര്‍പ്പുകള്‍, ഉണ്ണിക്കു സ്ഥാനം ഇരുള്‍ മുറിയില്‍ തന്നെ. രാമന്‍ നായര്‍ ബാലേട്ടനു വലംകയ്യാണെന്നാണ് ധരിച്ചിരിക്കുന്നത്. ഒടുവില്‍ മനസിലാക്കി ഉണ്ണിയുടെ രക്ഷ അയാളും ആഗ്രഹിക്കുന്നതെന്ന് മറക്കാനാകാത്ത ഒരു നീറ്റലാണ് ഇക്കഥ. കാത്ത് കാത്ത് എന്ന കഥ കഥയെന്നതിലുപരി ഭാവതീവ്രമായ കവിതയാണ്. കടവത്ത് കാത്തിരിക്കുന്ന അച്ഛന്‍. പിണങ്ങിപ്പോയ മകന്‍ ഒരു നാള്‍ തിരിച്ചു വരുമത്രെ. കുറ്റബോധത്തോടെ സ്നേഹ വാത്സല്യങ്ങളോടെ അയാള്‍ കാത്തിരിക്കുകയാണ്. പക്ഷെ, അയാളറിയുന്നില്ല ഒരിക്കലും തിരിച്ചുവരാനാകാതെയാണ് അവന്‍ വിടപറഞ്ഞ് പോയത് ഈ കഥയിലെങ്ങും തെളിയുന്നത് ഇരുളാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിയുന്ന സ്വപ്നങ്ങളുടെ കഥയാണ്, ഒടുവില്‍ പ്രസീത തീരുമാനിച്ചു, എന്നത് സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി അയാളെത്ര ത്യാഗങ്ങള്‍ സഹിച്ചു അപ്പോഴെല്ലാം കാത്തുസൂക്ഷിച്ച് ഒരു സ്വപ്നമുണ്ടായിരുന്നു. ഒടുവിലെല്ലാം ഒരു യാത്ര പറച്ചിലിലവസാനിച്ചു. നഗരാസുരന്മാര്‍ നഗരം സൃഷ്ടിക്കുന്ന അവശിഷ്ട സംസ്ക്കാരത്തിന്റെ കഥയാണ്. ആരും ആര്‍ക്കും തുണയാകുന്നില്ല സ്വാന്തസുഖം മാത്രം. അതാണ് മുദ്രാവാക്യം. അല്ലെങ്കിലെങ്ങനെ കത്രീന യുടെ മരണം അവര്‍ക്കിത്ര നിസ്സംഗമായി നേരിടാന്‍ കഴിഞ്ഞു.

വീട് , പ്രവാസി തിരക്കഥകള്‍ പറയാത്തത് എന്നിങ്ങനെ ഇരുപത്തിയേഴ് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പരിചിതവും അപരിചിതവുമായ ഒട്ടേറെ അനുഭവങ്ങളെ ശക്തമായി അവതരിപ്പിക്കുന്നവയാണ് ഓരോ കഥയും. കഥകളില്‍ കഥാകാരന്‍ ദീക്ഷിച്ചിരിക്കുന്ന കയ്യൊതുക്കവും സൌന്ദര്യശാസ്ത്രവും ആര്‍ക്കും നിരാകാരിക്കാനാകാത്തതാണ് അകാലത്തില്‍ പൊലിഞ്ഞു പോയ ഈ പ്രതിഭ പക്ഷെ, എന്തുകൊണ്ട് ഇത്ര കാലം ഇരുള്‍ മൂടിക്കിടന്നു വെന്നറിയില്ല. ഉള്‍ക്കണ്ണിന്റെ വെളിച്ചമാഅ ആവോളമുണ്ടായിരുന്നു ഈ കഥകള്‍‍ക്കു പിന്നിലെ മനസ്സിന്. പക്ഷെ ആരുമത് അറിഞ്ഞില്ല.

മലയാള കഥയുടെ വസന്തോദ്യാനത്തിലെ കണിപ്പൂവാണ് ഈ കഥകള്‍. വായനക്കാര്‍ക്ക് നിസ്സംശയം ഇവയെ നെഞ്ചേറ്റാം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസാധനം ചെയ്ത നഗരാസുരന്മാര്‍ എന്ന കഥാസമാഹാരത്തിന്റെ വ്തരണം നാഷണല്‍ ബുക്ക് സ്റ്റാള്‍ ആണ്

നഗരാസുരന്മാര്‍

പ്രസാധനം : നാഷണല്‍ ബുക്ക് സ്റ്റാള്‍

കെ. എം. ജോഷി

പേജ് – 110

വില – 75 രൂപ

Generated from archived content: book1_apr3_12.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English