1. സ്വപ്നം
ഇരുട്ടിനോട് ഇണ ചേരും
ഉറക്കത്തിനൊരു
മേന്‍പൊടി !!!
2. മുത്തശ്ശി
ചുക്കിചുളിഞ്ഞ
കരങ്ങളിലെ
വാല്‍സല്യം!!
3. ആപ്പിള്‍
ആദവും ഹവ്വയും
ഗുരുത്വാകര്‍ഷണം
ടെക്‌നോളജി
ബഹിരാകാശയാനം !!
4. സ്ഥാനാര്‍ത്ഥി
കൈമുദ്ര കടം വാങ്ങാന്‍
സമയോചിതം
കടന്നു വരും പൗരന്‍!!
5. വൃദ്ധസദനം
കടമകളുടെ
കടമെടുത്ത
സമ്മാനം!!
6. ബ്ലുടൂത്ത്.
32 അകത്തും
മുപ്പത്തിമൂന്നാമന്‍
ചെവിയിലും !!
Generated from archived content: poem2_nov10_14.html Author: soya_nair