ഹൃദയം രണ്ടു ദിവസത്തേക്ക്
പണിമുടക്ക് പ്രഖ്യാപിച്ചു
പരിശോധിച്ച കൊറോണര്‍
മരണപത്രവും തയാറാക്കി…
സുഗന്ധദ്രവ്യങ്ങളും
കെമിക്കലും ചേര്‍ത്ത്
സ്വര്‍ഗ്ഗപെട്ടിയില്‍
സിപ്പറാല്‍ മൂടി
പ്രേതങ്ങളുടെ കൂട്ടത്തില്‍
എന്നെയും പ്രതിഷ്ടിച്ചു…
കാഴ്ചയ്ക്കു വെയ്‌ക്കേണ്ട നേരം
കാഴ്ചവസ്തു എടുക്കാന്‍ വന്നപ്പോഴതാ
സിപ്പെറിനുള്ളില്‍ കൈകാലിട്ടടിച്ചു
ബഹളമയനായ് ജഡവീരന്‍..
വര്‍ഷങ്ങള്‍ക്കു ശേഷം
വീണ്ടും ഒരു ഉയിര്‍പ്പ് കൂടി
ഹേതുവായതു ചരിത്രമൊ
അത്ഭുതമൊ ബൈബിളൊ അല്ലാ
പിന്നെയൊ ബാറ്ററി
തീര്‍ന്നൊരു പേസ്‌മേക്കര്‍…
സാങ്കേതികതഗ്രന്ഥങ്ങളില്‍
ചരിത്രങ്ങള്‍ തിരുത്തി
മറ്റൊരാള്‍ ഉയര്‍ത്തെണീക്കട്ടെ
അതുവരെ ആഘോഷിക്കാം
നമുക്കീ ന്യൂജനറേഷന്‍
ഉയിര്‍ത്തെഴുന്നേല്‍പ്പ്!!!!
(അമേരിക്കന്‍ മലയാളം പത്രങ്ങളില്‍ വന്നൊരു വാര്‍ത്താടിസ്ഥാന കവിത)
Generated from archived content: poem2_apr9_14.html Author: soya_nair