ഡിസംബര്‍, നീ എത്ര സുന്ദരിയാണു..
കുളിരുള്ള കിനാവുകളും,
ഹൃദയത്തില്‍ പ്രണയമായ്
പെയ്തിറങ്ങുന്ന മഴകളും,
പുല്‍തകിടികളെ പുണര്‍ന്നു
മയങ്ങുന്ന മഞ്ഞുപൂക്കളും
അണിഞ്ഞു വരുമ്പോള്‍
എന്റെ ഉള്ളിലെ ഹൃദയചൂടും,
സങ്കടതീയും നിന്റെ
തണുത്ത വിരലുകളില്‍
അലിഞ്ഞു ചേരുന്നു..
ഡിസംബര്‍ നീയെന്നെ
വല്ലാതെ മോഹിപ്പിക്കുന്നു..
കുളിരില്‍ ചേര്‍ന്നു നടന്ന്
നിന്‍ കൊഞ്ഞലിന്‍ ഈണം കേള്‍ക്കാനും,
വിറയാര്‍ന്ന ചുണ്ടുകളിലെ
മധു പകര്‍ന്നെടുക്കാനും
നുണക്കുഴി കവിളിലൊരു
കവിത എഴുതുവാനും
നിന്നോടുള്ള എന്റെ പ്രണയം പ്രേരിപ്പിക്കുന്നു.
ഡിസംബര്‍ എന്റെ ഹൃദയവും
പറിച്ചെടുത്തു
എന്നെ കണ്ണിരിലാഴ്ത്തി
കടന്നു പോകുവാന്‍
ഒരുങ്ങി നില്‍ക്കുമ്പോളും
നിന്റെ ഞരമ്പുകളില്‍ ഓടുന്ന
സ്‌നേഹതുള്ളികള്‍
നമുക്കു പിരിയാനാവില്ല എന്നു
ഓര്‍മപ്പെടുത്തുന്നു..
പെണ്ണേ!! നിനക്കു എന്നില്‍ നിന്നും
എനിക്കു നിന്നില്‍ നിന്നും
വിട്ടു പിരിയുവാന്‍
ഈ ജന്മം ആകില്ല
നിന്റെ മടിയില്‍ മയങ്ങി
ഈ അവസാനരാത്രിയില്‍
ഇരുട്ടിന്റെ ലഹരികള്‍ നുകര്‍ന്നു
എന്റെയും നിന്റെയും പ്രണയത്തിനു
ഭൂതായന തര്‍പ്പണം നടത്തി
പുതുവല്‍സരത്തില്‍
പുനര്‍ജ്ജനിക്കാം
അപ്പോഴും, എന്റെ ഹൃദയം മന്ത്രിക്കും
ഡിസംബര്‍ നീ എന്റേതാണു
എന്റേതു മാത്രം !!
Generated from archived content: poem1_dec1_15.html Author: soya_nair