തിരക്കിന്റെ വഴികളിലൂടെ
തിരക്കിട്ട് നടന്നു.
ബന്ധങ്ങള്‍
ഓര്‍ത്തില്ല
സമയം
കണക്കുകൂട്ടിയില്ല
എന്തൊക്കെയൊ വെട്ടി
പിടിക്കുവാന്‍ വേണ്ടി
മാത്രം ഉള്ള
മരണപ്പാച്ചില്‍.
ഒടുവില്‍ വെട്ടിപ്പിടിച്ചതൊക്കെയും
കൈയില്‍ നിന്നും
വഴുതി വീണപ്പോള്‍
‘നശിച്ച തിരക്കുകള്‍’
എന്നും പ്രാകി
യൗവനവും
തിരക്കൊഴിഞ്ഞിട്ടു
തിരക്കാനാളില്ലാതെ
വാര്‍ദ്ധക്യവും
കൊല്ലുന്നുണ്ടായിരുന്നു
തിരിഞ്ഞു കറങ്ങാത്ത
സൂചിമുനകളെ !!!
Generated from archived content: poem1_aug21_14.html Author: soya_nair