ബാങ്കുവിളികള്‍ മുഴങ്ങുമീ പള്ളിമേടയി
ലിരുന്നു കുറുകും അരിപ്പിറാക്കളേ
നിങ്ങളും ഈ മരുഭൂമിതന്‍ മക്കളൊ?
ചുട്ടുപൊള്ളുമീ വെയില്‍ നിങ്ങള്‍ക്കസഹ്യ-
മല്ലെന്നോ എങ്ങനെ വിശ്വസിക്കും ഞാന്‍
എന്‍ പ്രിയ നാട്ടിലെ അമ്പലമച്ചിലും
ആല്‍മരച്ചോട്ടിലും തണല്‍ പറ്റി കുളിര്‍
തേടി കുറുകുന്നോരരിപ്പിറാക്കളേ
നിങ്ങള്‍ തന്നെയോ ഈ മരുഭൂവില്‍
ഇന്നെന്‍ മുന്നില്‍ പറന്നുയരുന്നു
ഈശ്വരനാമം നിത്യം ശ്രവിക്കും
നിങ്ങളോ പ്രവാസിതന്‍ മാര്‍ഗദര്‍ശികള്‍
Generated from archived content: poem2_jan14_13.html Author: soumya_priyag
Click this button or press Ctrl+G to toggle between Malayalam and English