അന്തരങ്ങള്‍

അന്ധകാരത്താല്‍ അകപ്പെട്ട ലോകത്തില്‍
അന്ധത തന്നെയാണേറെമെച്ചം
ഭാരതയുദ്ധത്തെ മുന്‍പേയറിഞ്ഞിട്ടോ
കൗരവ മാതാവ് കണ്‍ള്‍കെട്ടി..

ജീവിതമൂല്യങ്ങള്‍ കാറ്റില്‍ പറത്തിയും
ജീവിതാദര്‍ശം പറയും ജനം
ജീവസുഖങ്ങളിലാറാടി നില്‍ക്കുമ്പോള്‍
ജീവനതന്തുവിനെന്തു കാര്യം ?

പുത്തനുണര്‍വുകള്‍ മാറ്റങ്ങള്‍ ചിന്തകള്‍
പുതിയലോകത്തില്‍ പുതുക്കാഴ്ചകള്‍
പുത്തനാകാത്തവര്‍ പുതുമതന്‍‍ കല്‍കളില്‍
അന്ധതപേറും പഴഞ്ചന്‍ മാത്രം..

Generated from archived content: poem2_apr18_13.html Author: soumya_priyag

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English