എല്ലാ കവികളും അങ്ങനെയാണ്
പ്രതിപത്തികളില്ലാത്തവർ
തന്നോടെന്നപോലെ
മറ്റുള്ളവരോടും
പട്ടത്തിന്റെ ഗതി തീരുമാനിക്കുന്നത് ആരാണ്
വെള്ളത്തിന്റെ രൂപം തീരുമാനിക്കുന്നത് ആരാണ്
കവിയെ നിങ്ങൾക്കു വേണമെങ്കിൽ കൂടെനടത്താം
മറ്റൊരാൾക്ക് ചുമലിലേറ്റാം
കവി ഏകാകിയാണ്
ആരെയും കൂടെക്കൂട്ടുന്നില്ല
ആരെയും ചുമലിലേറ്റുന്നില്ല
അരകല്ലിനടിയിലെ മാവാണ് കവി.
അരയ്‌ക്കുംതോറും മാർദവമേറുന്ന മാവ്.
അതെടുത്ത് നിങ്ങൾക്ക്
ഇഷ്‌ടമുള്ള രൂപമുണ്ടാക്കാം.
കവി അയ്യപ്പന്റെ ഓർമയ്‌ക്കുമുമ്പിൽ സമർപ്പിക്കുന്നു.
Generated from archived content: poem2_feb25_11.html Author: somasundran_kuruvath