പ്രതിഭ ബുക്‌സ്,
വില – 60.00,
പേജ് – 136
മനസ്സിൽ സ്‌നേഹത്തിന്റെയും കർത്തവ്യബോധത്തിന്റെയും മൃദുലവും തീക്ഷ്‌ണവുമായ ഭാവതലങ്ങൾ, പെരുമാറ്റത്തിലെ ആർജ്ജവം. തളരാത്ത ആത്മവിശ്വാസം. കാലത്തിന്റെ തിരക്കോളിൽ മുങ്ങിയും പൊങ്ങിയും മറുകരയിൽ എത്താൻ തുഴയുന്ന മകളുടെ, കാമുകിയുടെ, ഭാര്യയുടെ, അമ്മയുടെ, ആത്മവിശുദ്ധി, തന്റേടം. അക്ഷരങ്ങളിൽ സാക്ഷാത്‌കാരം നേടുന്ന ‘പാത്ത’യുടെ രൂപഭാവങ്ങളിൽ തലമുറകൾ ഉണർന്നെഴുന്നേല്‌ക്കുന്നു. മദ്ധ്യകേരളത്തിലെ മുസ്ലീം സാമൂഹിക-കുടുംബബന്ധങ്ങളിൽ ചാലിച്ചെടുത്ത ഭാവസാന്ദ്രമായ നോവൽ.
ഉറക്കമുണർന്ന ചരിത്രത്തിന്റെ ഏടുകളിൽ, നാട്ടുവർത്തമാനങ്ങളിൽ, നാട്ടാചാരങ്ങളിൽ ഗ്രാമീണത്തനിമയുടെ മുദ്ര. ഇവിടെ, ജീവിതം കൊതിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യർ. അവരുടെ അന്തഃസംഘർഷങ്ങളും ആത്മനൊമ്പരങ്ങളും നാം ഏറ്റുവാങ്ങുന്നു.
Generated from archived content: book_patha.html Author: sofia_hameed