ഗർഭ പാത്രത്തിലെവിടെയോ
കുമിളയനക്കം പോലെ
തൊട്ടിയിലെ കുഞ്ഞു
കൈ കാലടിപോലെ
ഇടവിട്ട ചാറൽ
മഴക്കുറുംമ്പിലെന്നപോലെ
ഇടവപ്പാതിയിലെ
പൊട്ടിയൊഴുക്കം പോലെ
നമ്മൾ വെള്ളത്തിൽ
കളിച്ചു കൊണ്ടിരിക്കുകയാണ്
പൊങ്ങിയും താണും
മലർന്നും കമിഴ്ന്നും
തിമർത്തുകൊണ്ടിരിക്കെ,
നട്ടുച്ചയുദിക്കുന്നു
ദാഹമാകുന്നു
കിണർ തേടുന്നു ,
പുഴ തേടുന്നു
രക്തം കിട്ടുന്നു ,
കണ്ണീരു കിട്ടുന്നു ,
കെട്ട കാലത്തിന്റെ
ഓടച്ചൂര് കിട്ടുന്നു ,
കുഴൽ ച്ചുവട്ടിലെ
പാത്രക്കലമ്പൽ കേൾക്കുന്നു
കളിച്ചു കൊണ്ടിരിക്കവേ
പടയൊരുക്കം കേൾക്കുന്നു
വരണ്ട തൊണ്ടകളുടെ
പരക്കം പാച്ചിൽ
വാട്ടർ തീം പാർക്ക്
ഒരു മരുഭൂമിയാകുന്നു
നമ്മൾനനഞ്ഞു കുളിച്ചു
ദാഹിച്ചു വയറു വീർത്തു
തണുപ്പിലുഷ്നിച്ച്
മരിച്ചു കിടക്കുന്നു
Generated from archived content: poem3_faeb16_16.html Author: sivaprasd_palod
Click this button or press Ctrl+G to toggle between Malayalam and English