അവസാനത്തെ
വെള്ളപ്പറവയ്‌ക്കും
കാലത്തിന്റെ
വെടിയേൽക്കുന്നു….
എനിക്കുവയ്യ
ചോരത്തൂവലും,
തുറുകണ്ണും,
ചക്രശ്വാസവും,
മലച്ചവയറും,
ചരിഞ്ഞു തീരുമ്പോൾ
മൗനവും കാണാൻ
ഞാനെന്റെ കണ്ണുകൾ
കുത്തിപ്പൊട്ടിക്കും മുമ്പേ
നീയൊന്നു ചിരിക്കൂ…
Generated from archived content: poem2_apr4_07.html Author: sivaprasd_palod
Click this button or press Ctrl+G to toggle between Malayalam and English