വേനലിനോപ്പം
വെന്തു കിടക്കുമ്പോഴും
മനസ്സ് എവിടെയോ
മഴ നനയുകയായിരുന്നു ..
തോരാമഴയത്ത്
ഒട്ടിപ്പിടിച്ചു നടക്കുമ്പോഴും
മനസ്സ് വേറെ എവിടെയോ
ഒരു കുടയ്ക്ക് കീഴെ ആയിരുന്നു
ചരടില്‍ കോര്‍ത്ത
പട്ടം ആയിരിക്കുമ്പോഴും
ഏതൊക്കെയോ ആകാശങ്ങളിലൂടെ
കെട്ടഴിഞ്ഞു പറക്കുകയായിരുന്നു
മരുഭൂമിയില്‍
പൊടിക്കാറ്റില്‍ ഉഴറുമ്പോഴും
ഒരു പൂവാടിയില്‍
തണുത്തചാരുബഞ്ചില്‍
ഞാനൊരു പൂവാകുകയായിരുന്നു
ഇവിടെ കൈകോര്‍ത്തു
പിടിചിരിക്കുംപോഴും
എവിടെയൊക്കെയോ നമ്മള്‍
ഊര്‍ന്നു പോകുന്നുണ്ട്
നമ്മളായിരിക്കുംപോഴും
ഞാനും നീയും ആവുന്നുണ്ട്
Generated from archived content: poem2_agu19_13.html Author: sivaprasd_palod