1
പലപ്പോഴും
മൗനം പ്രസവിക്കുന്നത്
ചാപിള്ളയാണ്
2
അടയിരിക്കുമ്പോള്‍
വിശപ്പറിഞ്ഞില്ല ,
അങ്ങാടിക്കുരുവി
3
അലയുന്നു
നിറവയറുമായി
പിഴച്ച മേഘം
4
വെറുംകയ്യോടെത്തി
വെള്ളം തേടിപ്പോയ
വേരുകള്‍
5
തിരികെ
വന്നപ്പോഴേക്കും
അവളൊരു മരുഭൂമി
6
ഉന്മാദിയെ
നക്ഷത്രങ്ങളെ കാണിച്ചു
പ്രലോഭിപ്പിക്കരുത്
7
പഞ്ഞപ്ലാവില
കോട്ടി മോന്തിയിന്നും
കണ്ണീര്‍ക്കഞ്ഞി
8
ഇടവഴിയി_
ലിണ നാഗങ്ങള്‍ ,
വിസ്മൃതലോകം
9
കൊക്കും
ഒരു സൂഫിയായിരുന്നു ,
ഇരയെ കിട്ടും വരെ
10
പണയം വച്ച
കിനാവുകള്‍ക്കൊക്കെയും
പിഴപ്പലിശ
11
പളുങ്ക് പാത്രം ,
കടലാഴം തേടി
മത്സ്യസ്വപ്നം
12
നിലാപ്പാലില്‍
കുളിച്ചു കയറുന്നു
രാ സുന്ദരി
13
ആദ്യാനുരാഗം ,
വെളിപ്പെട്ട മുഹൂര്‍ത്തം
ലാവാപ്രവാഹം
Generated from archived content: poem1_jan8_13.html Author: sivaprasd_palod