മൂന്നുകല്ലിന്റെ
രാഷ്‌ട്രീയം ചൂടാറി,
അടുപ്പെന്ന ആശയം
വെന്തു വെണ്ണീറായി
ഉറുമ്പരിക്കുന്നു….
പുകക്കുറ്റമില്ലാത്ത
അടുപ്പുകൾക്ക് പ്രിയമേറുന്നു.
പാചകവാതകവും
വാചകപാതകവും,
കമ്പ്യൂട്ടറൈസ്‌ഡ് അടുക്കളയിൽ,
സോർട്ടക്‌സ് അരിയുടെ വടിവിൽ,
കരിയാത്ത തീയ്യിന്റെ നീലിമയിൽ,
ഗ്ലൗസിട്ട കൈയ്യുടെ കരുതലിൽ,
വെന്തുപാകമാകുമ്പോൾ
ഉള്ളിന്റെയുള്ളിൽ
മുക്കലുകൂട്ടിയ
ഒരടുപ്പിലെന്തൊക്കെയോ
തീരാതീയ്യായി പുകഞ്ഞ്,
നമ്മളങ്ങനെ
നീറിക്കൊണ്ടേയിരിക്കുന്നു…..
Generated from archived content: poem1_jan30_10.html Author: sivaprasd_palod