size=3>ചേരപുരാണം
വിജയന്നു ചേരകളെ
വലിയ കാര്യമായിരുന്നു
കിണർ വല കുടുങ്ങിയും,
കെണിയിൽ പെട്ടും
കുഴങ്ങിപ്പോയ
എത്രയെത്ര ചേരകളാണ്
വിജയ ഹസ്‌തത്താൽ
മോചിതരായിട്ടുള്ളത്
ഒരിക്കൽ മാത്രമാണ്
ചേരയെ തിന്നുന്ന നാട്ടിൽ
വിജയൻ പോയത്
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ
നടുമുറി തന്നെ തിന്നണമെന്നു
ശാസ്‌ത്രമുള്ളതു കൊണ്ടാവണം
വിജയൻ ചേരയെ ഒന്നാകെ
വിഴുങ്ങാൻ തുടങ്ങി,
വാലോടെ വിഴുങ്ങെ
തലയോടെ വിഴുങ്ങി,
ചേരകളെ കണ്ടാൽ വിടാതെയായി,
ചേരയെ തിന്നുന്ന നാട്ടാർക്കു
ചേരകളെ കിട്ടാതെയായപ്പോൾ
അവിടെ വിജയനെതിരെ
സംരംഭങ്ങളായി
തിരിച്ചു നാട്ടിൽ ചെന്ന വിജയൻ
ചേരകളെ പിടിയോപിടിയായി
ചേരയെ പെറ്റതുകൊണ്ടുമാത്രം
വഴിയടിക്കുന്ന അമ്മമാരും,
അള മുട്ടിയാൽ മാത്രംകടിക്കുന്ന
ചേര പാമ്പൻമാരും
മാത്രം ശത്രുക്കളായി ഉള്ള
വിജയനിപ്പോൾ ചേരതീനി
വിജയൻ നേടും ചേരലാടൻ
തുടങ്ങിയ ബിരുദങ്ങളും
ലഭിച്ചു വശമായിട്ടുണ്ട്
ഇതി ചേര പുരാണം സമാപ്‌തം.
പേ ചാനൽ
ഇന്നലെ വരെ ഞാൻ കണ്ടിരുന്ന
ചാനലായിരുന്നു,
കണ്ണീരു കുടിപ്പിച്ചും,
ഇക്കിളിയിട്ടു ചിരിപ്പിച്ചും,
അതെന്റെ അയൽപക്കത്തെ അമ്മായിയെ,
പോലെയായിരുന്നു,
ഇന്നലെ, പക്ഷെ,
റിമോട്ടുമായി ഞാൻ
അടുത്തു ചെന്നപ്പോൾ
അതെന്റെ നേരെ കുരച്ചുചാടി,
വായിൽ നിന്നു നുരയും പതയും
വിളിച്ചു നോക്കിയപ്പോൾ എന്നെ
തിരിച്ചറിയുന്ന മട്ടില്ല
അതെന്നെ ഉപദ്രവിക്കുമോ
എന്നെനിക്കു പേടിയായി,
പാവം അതിനേ പേ
പിടിച്ചിരിക്കുന്നു,
പേ ചാനൽ.
Generated from archived content: poem1_jan27_11.html Author: sivaprasd_palod