കലണ്ടറിൽ
കൊഴിഞ്ഞു വീഴുന്ന
അവസാനയക്കങ്ങളിൽ
പിടഞ്ഞു തീരുന്ന
ചരിത്രത്തിന്റെ ജീവനുണ്ട്.
ഒറ്റക്കൊടുപ്പിന്റെയും
ഉയിർത്തെഴുന്നേൽപ്പിന്റെയും
മാറ്റൊലികൾക്കിടയിലും
ലക്ഷ്യം തീർക്കുന്ന നക്ഷങ്ങ്രളും
പുൽത്തൊട്ടിലിന്റെ സാന്ത്വനവും
വെളളപ്പുതപ്പിട്ട മഞ്ഞുകാലത്തിലൂടെ
ഒഴുകിയെത്തുന്നുണ്ട്
ജനുവരിയുടെ കുളമ്പടികളിൽ
ചതഞ്ഞു തീരുന്ന പുരാവൃത്തം
അക്കങ്ങളും, പക്കങ്ങളും
ഞാറ്റുവേലകളും
അവധിച്ചുകപ്പുകളും
ചിതറിത്തെറിക്കുന്ന
പോയ വർഷത്തിന്റെ കുറിപ്പടി
കാൽച്ചുവട്ടിൽ ചിതറികിടക്കും
ഒരുനാൾ ശേഷിപ്പുതേടി
ഓർമ്മകൾ കുഴിയാനകളായി
പിറകോട്ടോടും വരെ.
Generated from archived content: poem1_feb9_09.html Author: sivaprasd_palod