അടക്കോഴി

കണ്ണടയാറില്ല
കരിമ്പൂച്ചകളെപ്പോഴാണ്
വരവെന്നറിയില്ല
വിശപ്പറിയാറില്ല ,
ഉള്ളില്‍ നിന്നൂറും
മധുരമാമുറവയില്‍
തെല്ലിടയെപ്പോഴും
ദാഹം തീര്‍ക്കും .
ഒരു തൂവല്‍ പോലും
ഭാരമാകാറില്ല
സമയമെപ്പോളെ നിശ്ചലം.
മൌനത്തിന്റെ മന്ത്രം
ഉരുവിട്ടുരുവിട്ടു
ഒച്ചകളെന്നോ മറന്നുപോയി

പേടിയാണ് എപ്പോളും
രാകിപ്പറക്കുന്ന ആകാശത്തെ
ചരിഞ്ഞു നോട്ടങ്ങളെ
കൌശല കണ്ണുകളെ
പതുങ്ങി നടക്കലുകളെ

കുറെ നാള്‍ കൂടെനടന്നു
ചിക്കാനും ചികയാനും പഠിച്ചു
വിരിഞ്ഞിറങ്ങുന്ന കനലുകള്‍
യാത്ര പോയേക്കാം
എങ്കിലും അടക്കോഴികളുടെ
വരാന്തകളില്‍
പരാതിപെട്ടികള്‍ തൂങ്ങാറില്ല

Generated from archived content: poem3_agu2_14.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here