പാമ്പേ
പാല് തന്നത്
തെറ്റ് തന്നെയാണ്
നിന്റെ ഉള്ളം തിരിച്ചറിയാതെ
എന്റെ ഉള്ളം കൊണ്ട് ഊട്ടിയതും
ഹൃദയത്തിലെവിടെയോ
നിനക്കായി ഒരു മാളം
തുറന്നു വച്ചതും
സീല്‍ക്കാരങ്ങളെയൊക്കെ
‘രാരിക്കം രാരാരോ
രേരിക്കം രേരേരേ
മാമ്പറപ്പാടത്തേ നമുക്ക്
പുഞ്ചേ കാവലുണ്ട്
വല്യമാമന്‍ പറഞ്ഞേ
നമ്മള്‍ കൊയ്യാന്‍ ചെല്ലാനേ
മഴ പെയ്യുമ്പോഴേ നമ്മുടെ
കുഞ്ഞുങ്ങളെങ്ങനാടി
ഇടി വെട്ടുമ്പോഴോ നമ്മുടെ
കുഞ്ഞുങ്ങളെങ്ങനാടി
എന്ന് താരാട്ട് പാടിയതും
തീരാ
പ്പക
തന്നെ
യാണ്
കൊത്തിക്കൊള്ളുക
മ
തി
തീ
രും
വ
രെ ..
ഒരു നാള്‍ ഓമനിച്ച
കൈകള്‍ തൃപ്തി കൊണ്ട്
നീലക്കും വരെ
കൊത്തിക്കൊണ്ടേ ഇരിക്കുക
അവസാന തുള്ളി വിഷവും
പകര്‍ന്നു നല്‍കി
നീ മന്ദമായി
ഇഴഞ്ഞകലുന്നതും നോക്കി
ലഹരി പിടിച്ച്
എന്റെ കണ്ണുകള്‍ കൂമ്പിയടയുംവരെ
Generated from archived content: poem1_may13_15.html Author: sivaprasad_palod