നടത്തം
=====
രാത്രി വണ്ടികള്‍
ചതച്ചരച്ച
തവളകളുടെ ശവങ്ങള്‍
കണ്ടു മടുത്തു
രാവിലത്തെ
ദുര്‍നടപ്പ്
നിര്‍ത്തേണ്ടി വരും
ഇല്ലായ്മകള്‍
==========
മുട്ടയിടാന്‍
കാക്കക്കൂട് തേടിയ
കുയില്‍ നിരാശയോടെ
തിരിച്ചെത്തി
കാക്കക്കുമിപ്പോള്‍ കൂടില്ലെത്രേ
കൂട്
====
കിണറ്റിലാണ് കൂട്
മഴഭയംകൊണ്ട്
അമ്മപ്പൊന്മാന്‍
Generated from archived content: poem1_june14_14.html Author: sivaprasad_palod